x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സി​നെ ക്ഷ​ണി​ച്ച​തി​നെ​തി​രെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: August 9, 2026 02:35 PM IST | Updated: August 9, 2026 02:35 PM IST

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2026-ലെ ​ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്തി​നെ അ​ധ്യ​ക്ഷ​നാ​യി ക്ഷ​ണി​ച്ച​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. ചീ​ഫ് ജ​സ്റ്റി​സി​നെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ച തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2026 ബാ​ച്ചി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ വൈ​സ് ചാ​ൻ​സ​ല​ർ​ക്കും അ​ധി​കൃ​ത​ർ​ക്കും ക​ത്ത​യ​ച്ചു.

നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളും, പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ല​പാ​ടു​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​തി​ർ​പ്പ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​നും അ​ക്കാ​ദ​മി​ക് സ്വാ​ത​ന്ത്ര്യ​ത്തി​നും ചേ​രു​ന്ന​ത​ല്ല ഈ ​തീ​രു​മാ​ന​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നേ​ര​ത്തെ, ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത് പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന മും​ബൈ​യി​ലെ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ന്‍റെ ബി​രു​ദ​ദാ​ന ച​ട​ങ്ങും പ്ര​തി​ഷേ​ധ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വെ​ച്ചി​രു​ന്നു. സി​ജെ​പി സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളെ തു​ട​ർ​ന്നാ​യി​രു​ന്നു ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ന​ട​പ​ടി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up