x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സവർക്കറെ പുകഴ്ത്തി ചോദ്യാവലി; അധ്യാപകന് സസ്പെൻഷൻ

വെബ് ഡെസ്ക്
Published: August 9, 2026 03:59 PM IST | Updated: August 9, 2026 07:04 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വി.ഡി. സവർക്കറെ പ്രകീർത്തിക്കുന്ന രീതിയിൽ വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടി. കാസർഗോഡ് പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.

കാസർഗോഡ് എൽപി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫ്രീഡം ക്വിസിലാണു വിവാദ ചോദ്യം ഉൾപ്പെടുത്തിയത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലി ഗുരു പ്രസാദിന്‍റെ നേതൃത്വത്തിലാണ് തയാറാക്കിയത്. കുട്ടികൾക്കിടയിൽ നടന്ന ഈ ക്വിസ് മത്സരത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു.

ബ്രിട്ടീഷുകാരിൽ നിന്നും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണെന്നായിരുന്നു ചോദ്യാവലിയിലെ ചോദ്യം. ഇതിന്‍റെ ഉത്തര സൂചികയിൽ വി.ഡി. സവർക്കറുടെ പേര് രേഖപ്പെടുത്തിയതാണ് വിമർശനത്തിനും അധ്യാപകന്‍റെ സസ്പെൻഷനും കാരണമായത്.

Tags : Questionnaire Teacher Suspended Deepika DeepikaNewspaper BreakingNews VDSavarkar

Recent News

Corehub Up