x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് ധ​ന ​പ്ര​തി​സ​ന്ധി നീ​ങ്ങി; ധ​ന​വി​നി​യോ​ഗ ബി​ൽ സെ​ന​റ്റ് പാ​സാ​ക്കി


Published: November 12, 2025 12:23 AM IST | Updated: November 12, 2025 12:23 AM IST

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യെ വ​​​​ല​​​​ച്ച ഗു​​​​രു​​​​ത​​​​ര ധ​​​​ന​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് അ​​​​റു​​​​തി​​​​യാ​​​​യി. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ദൈ​​​​ർ​​​​ഘ്യ​​​​മേ​​​​റി​​​​യ ഷ​​​​ട്ട്ഡൗ​​​​ൺ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് ധ​​​​ന​​​​വി​​​​നി​​​​യോ​​​​ഗ ബി​​​​ൽ സെ​​​​ന​​​​റ്റ് പാ​​​​സാ​​​​ക്കി. എ​​​​ന്നാ​​​​ൽ, 41 ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന ഷ​​​​ട്ട്ഡൗ​​​​ൺ ഏ​​​​താ​​​​നും ദി​​​​വ​​​​സം​​കൂ​​​​ടി നീ​​​​ളും.

ധ​​​​ന​​​​വി​​​​നി​​​​യോ​​​​ഗ ബി​​​​ൽ സെ​​​​ന​​​​റ്റ് പാ​​​​സാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പും അം​​​​ഗീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. 40നെതി​​​​രേ 60 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ബി​​​​ൽ പാ​​​​സാ​​​​യ​​​​ത്. ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​യ ഡി​​​​ക് ഡ​​​​ർ​​​​ബി​​​​ൻ, ജോ​​​​ൺ ഫെ​​​​റ്റ​​​​ർ​​​​മാ​​​​ൻ, കാ​​​​ത​​​​റി​​​​ൻ കോ​​​​ർ​​​​ട്ടെ​​​​സ് മാ​​​​സ്റ്റോ, മാ​​​​ഗി ഹ​​​​സ​​​​ൻ, ടിം ​​​​ക​​​​യ്ൻ, ജാ​​​​ക്കി റോ​​​​സ​​​​ൻ, ജീ​​​​ൻ ഷ​​​​ഹീ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണു ബി​​​​ല്ലി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ട് ചെ​​​​യ്ത​​​​ത്. റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാ​​​​രും പ്ര​​​​തി​​​​പ​​​​ക്ഷ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ളും ത​​​​മ്മി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ബി​​​​ൽ സെ​​​​ന​​​​റ്റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം, ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​ബ്സി​​​​ഡി​​​​ക​​​​ൾ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ അനു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ട് ചെ​​​​യ്യാ​​​​മെ​​​​ന്നു റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാ​​​​രും സ​​​​മ്മ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഷ​​​​ട്ട്ഡൗ​​​​ൺ മൂ​​​​ലം നി​​​​ര​​​​വ​​​​ധി സ​​​​ർ​​​​ക്കാ​​​​ർ സേ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഏ​​​​ക​​​​ദേ​​​​ശം 1.4 ദ​​​​ശ​​​​ല​​​​ക്ഷം ഫെ​​​​ഡ​​​​റ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ശ​​​​മ്പ​​​​ള​​​​മി​​​​ല്ലാ​​​​ത്ത അ​​​​വ​​​​ധി​​​​യി​​​​ലോ ശ​​​​മ്പ​​​​ള​​​​മി​​​​ല്ലാ​​​​തെ ജോ​​​​ലി ചെ​​​​യ്യു​​​​ക​​​​യോ ആ​​​​യി​​​​രു​​​​ന്നു.

Tags : US financial crisis Senate US Senate passes Bill

Recent News

Corehub Up