x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധം: മൂന്നു കോടി പേർ പട്ടിണിയിലേക്ക്


Published: April 24, 2026 05:46 AM IST | Updated: April 24, 2026 05:46 AM IST

ബാ​​​ങ്കോ​​​ക്ക്: ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​ന്ത​​​ര​​​ഫ​​​ല​​​മാ​​​യി മൂ​​​ന്നു കോ​​​ടി​​​യി​​​ല​​​ധി​​​കം പേ​​​ർ പ​​​ട്ടി​​​ണി നേ​​​രി​​​ടു​​​മെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭാ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി (യു​​​എ​​​ൻ​​​ഡി​​​പി) മേ​​​ധാ​​​വി അ​​​ല​​​ക്സാ​​​ണ്ട​​​ർ ഡി​​​ ക്രൂ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. യു​​​ദ്ധം നാ​​​ളെ അ​​​വ​​​സാ​​​നി​​​ച്ചാ​​​ലും ഇ​​​തി​​​നു മാ​​​റ്റ​​​മു​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് മു​​​ൻ ബെ​​​ൽ​​​ജി​​​യം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ലോ​​​ക​​​വി​​​പ​​​ണ​​​ിയി​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യ്ക്കു പു​​​റ​​​മേ രാ​​​സ​​​വ​​​ള​​​വും എ​​​ത്താ​​​ത്ത​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം. ലോ​​​ക​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രാ​​​സ​​​വ​​​ള​​​ത്തി​​​ന്‍റെ ന​​​ല്ലൊ​​​രു​​​ ഭാ​​​ഗ​​​വും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത് ഗ​​​ൾ​​​ഫി​​​ലാ​​​ണ്. ഇ​​​റാ​​​ൻ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​ച്ച​​​തു​​​ കാ​​​ര​​​ണം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ രാ​​​സ​​​വ​​​ളം ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞു. കാ​​​ർ​​​ഷി​​​കോ​​​ത്പാ​​​ദ​​​നം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ അ​​​ന​​​ന്ത​​​ര​​​ഫ​​​ലം. ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഭ​​​ക്ഷ്യ​​​ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​കാം.

ഇ​​​തു ത​​​ട​​​യാ​​​നാ​​​യി ഇ​​​നി​​​യൊ​​​ന്നും ചെ​​​യ്യാ​​​നി​​​ല്ല. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​ക്കി​​​യ പ​​​ല​​​തു​​​മാ​​​ണ് എ​​​ട്ടാ​​​ഴ്ച​​​ത്തെ യു​​​ദ്ധ​​​ത്തി​​​നി​​​ടെ ത​​​ക​​​ർ​​​ന്ന​​​ത്. ഫ​​​ണ്ട് പ്ര​​​തി​​​സ​​​ന്ധി മൂ​​​ലം യു​​​ദ്ധ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന സു​​​ഡാ​​​ൻ, ഗാ​​​സ, യു​​​ക്രെ​​​യ്ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ത​​​ട​​​സ​​​പ്പെ​​​ടാ​​​മെ​​​ന്ന് ഡി​​​ ക്രൂ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ദ്ധം​​​ മൂലം ഭ​​​ക്ഷ്യ​​​വി​​​ല ഉ​​​യ​​​രു​​​മെ​​​ന്ന് ലോ​​​ക​​​ബാ​​​ങ്ക്, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​ണ്യ​​​നി​​​ധി, ലോ​​​ക​​​ ഭ​​​ക്ഷ്യ​​​പ​​​ദ്ധ​​​തി എ​​​ന്നി​​​വ​​​ർ നേ​​​ര​​​ത്തേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

Tags : 30 million people facing starvation

Recent News

Corehub Up