തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയ പ്രതി പിടിയിൽ. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനുവാണ് മണ്ണന്തല പോലീസിന്‍റെ പിടിയിലായത്.
തിരുവനന്തപുരം മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പെൺകുട്ടിയെ ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. മനുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Tags : Accused arrested r sexually student