x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിസ്മയ വിധി! തൂക്കി 102 കരങ്ങളോടെ...


Published: May 5, 2026 02:49 AM IST | Updated: May 5, 2026 02:50 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗം. 102 സീ​​​റ്റെ​​​ന്ന ച​​​രി​​​ത്ര​​​ത്തി​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യാ​​​ണ് 10 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

കോ​​​ണ്‍​ഗ്ര​​​സ് 63 സീ​​​റ്റും മു​​​സ്‌ലിം​​​ലീ​​​ഗ് 22 സീ​​​റ്റും നേ​​​ടി. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി 35 സീ​​​റ്റി​​​ലൊ​​​തു​​​ങ്ങി. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 62 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന് ഇ​​​ക്കു​​​റി 26 സീ​​​റ്റ് മാ​​​ത്ര​​​മാ​​​ണ് നേ​​​ടാ​​​നാ​​​യ​​​ത്.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലെ 13 മ​​​ന്ത്രി​​​മാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രാ​​​ണ് കൂ​​​ട്ട​​​ത്തോ​​​ൽ​​​വി നേ​​​രി​​​ട്ട​​​തി​​​ലേ​​​റെ​​​യും. എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

സി​​​പി​​​ഐ ഒ​​​റ്റ സം​​​ഖ്യ​​​യി​​​ൽ ഒ​​​തു​​​ങ്ങി​​​യെ​​​ങ്കി​​​ലും നാ​​​ലു മ​​​ന്ത്രി​​​മാ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​രും ജ​​​യി​​​ച്ചെ​​​ന്ന ആ​​​ശ്വാ​​​സ​​​മു​​​ണ്ട്. വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ധ​​​ർ​​​മ​​​ട​​​ത്ത് പി​​​ന്നി​​​ൽ നി​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പി​​​ന്നീ​​​ട് കി​​​ത​​​ച്ചു ജ​​​യി​​​ച്ചു ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബി​​​ജെ​​​പി മൂ​​​ന്നു സീ​​​റ്റ് നേ​​​ടി ച​​​രി​​​ത്ര​​​ത്തി​​​ലെ ഉ​​​ജ്വ​​​ല വി​​​ജ​​​യം നേ​​​ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ നേ​​​മം സീ​​​റ്റ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത ബിജെപി ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തും കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ചാ​​​ത്ത​​​ന്നൂ​​​രും അ​​​ട്ടി​​​മ​​​റി ജ​​​യം നേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നു സീ​​​റ്റും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ നി​​​ന്നാ​​​ണ് ബി​​​ജെ​​​പി പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. 2016ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​മ​​​ത്ത് ബി​​​ജെ​​​പി​​​യി​​​ലെ ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു.

സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രി​​​ൽ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സും മാ​​​ത്ര​​​മാ​​​ണ് ജ​​​യി​​​ച്ച​​​ത്. മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, ആ​​​ർ. ബി​​​ന്ദു, വീ​​​ണാ ജോ​​​ർ​​​ജ്, വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, ഒ.​​​ആ​​​ർ.​​​ കേ​​​ളു, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

എ​​​ൽ​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എ​​​മ്മി​​​ന് ഒ​​​രു സീ​​​റ്റും ല​​​ഭി​​​ച്ചി​​​ല്ല. എ​​​ന്നാ​​​ൽ, യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക്ഷി​​​യാ​​​യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് എ​​​ട്ടി​​​ൽ ഏ​​​ഴു സീ​​​റ്റും നേ​​​ടി. പി.​​​ജെ. ജോ​​​സ​​​ഫ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി രാ​​​ഷ്ട്രീ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​ക​​​ര​​​മെ​​​ത്തി​​​യ മ​​​ക​​​ൻ അ​​​പു ജോ​​​സ​​​ഫ് തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ ഉ​​​ജ്വ​​​ല വി​​​ജ​​​യം നേ​​​ടി. ആ​​​ർ​​​എ​​​സ്പി മ​​​ത്സ​​​രി​​​ച്ച നാ​​​ലു സീ​​​റ്റി​​​ൽ മൂ​​​ന്നും ജ​​​യി​​​ച്ചു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജേ​​​ക്ക​​​ബി​​​ലെ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പി​​​റ​​​വ​​​ത്തു നി​​​ന്നു മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി.

സി​​​പി​​​എം വി​​​മ​​​ത​​​ൻ​​​മാ​​​രി​​​ൽ അ​​​ന്പ​​​ല​​​പ്പു​​​ഴ​​​യി​​​ലെ മു​​​ൻ​​​മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​നും ത​​​ളി​​​പ്പറ​​​ന്പി​​​ലെ ടി.​​​കെ. ഗോ​​​വി​​​ന്ദ​​​നും പ​​​യ്യ​​​ന്നൂ​​​രി​​​ലെ വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നും വി​​​ജ​​​യി​​​ച്ച​​​ത് സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ ഞെ​​​ട്ടി​​​ച്ചു.

മ​​​ല​​​ന്പു​​​ഴ​​​യി​​​ൽ കൂ​​​റു​​​മാ​​​റി​​​യെ​​​ത്തി യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ പി​​​എ​​​യാ​​​യി​​​രു​​​ന്ന എ. ​​​സു​​​രേ​​​ഷ് മൂ​​​ന്നാ​​​മ​​​താ​​​യി. ബി​​​ജെ​​​പി വി​​​ട്ടു കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ജ​​​യി​​​ച്ചു.

യു​​​​​​ഡി​​​എ​​​ഫ്

കോ​​​ണ്‍​ഗ്ര​​​സ് 63

മുസ്‌ലിം ലീ​​​ഗ് 22

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്    7

ആ​​​ർ​​​എ​​​സ്പി    3 

സി​​​എം​​​പി    1

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജേ​​​ക്ക​​​ബ്    1

കേ​​​ര​​​ള ഡ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി    ​​​1

ആ​​​ർ​​​എം​​​പി    1

യു​​​ഡി​​​എ​​​ഫ് (സ്വ​​​ത​​​)    3

(ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ, ടി.​​​കെ ഗോ​​​വി​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് സ്വ​​​ത​​​ന്ത്ര​​​ർ)

എ​​​ൽ​​​ഡി​​​എ​​​ഫ്

സി​​​പി​​​എം 26

സി​​​പി​​​ഐ   ​​​8

ആ​​​ർ​​​ജെ​​​ഡി   1

എ​​​ൻ​​​ഡി​​​എ

ബി​​​ജെ​​​പി    ​​​3

► മു​​​​​​​സ്‌​​​​​​​ലിം ലീ​​​​​​​ഗി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ആ​​​​​​​ദ‍്യ വ​​​​​​​നി​​​​​​​താ എം​​​​​​​എ​​​​​​​ൽ​​​​​​​എ

► ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം പി.​​​​​​​കെ. കു​​​​​​​ഞ്ഞാ​​​​​​​ലി​​​​​​​ക്കു​​​​​​​ട്ടി​​​​​​​ക്ക്

► നേ​​​​​​മ​​​​​​വും ക​​​​​​ഴ​​​​​​ക്കൂ​​​​​​ട്ട​​​​​​വും ചാ​​​​​ത്ത​​​​​ന്നൂ​​​​​രും ബി​​​​​​ജെ​​​​​​പി പി​​​​​​ടി​​​​​​ച്ചു

► പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടി​​​​​​നു​​​​​​ശേ​​​​​​ഷം കൊ​​​​​​ല്ലംജി​​​​​​ല്ല​​​​​​യി​​​​​​ൽ ആ​​​​​​ർ​​​​​​എ​​​​​​സ്പി തി​​​​​​രി​​​​​​ച്ചെ​​​​ത്തി

► ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല സ്വ​​​​​​ർ​​​​​​ണ​​​​​​ക്കൊ​​​​​​ള്ള യു​​​ഡി​​​എ​​​ഫി​​​നെ തു​​​ണ​​​ച്ചു

► ജി. ​​​​​​സു​​​​​​ധാ​​​​​​ക​​​​​​ര​​​​​​ന് അ​​​​​​ന്പ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ൽ അ​​​​​​ട്ടി​​​​​​മ​​​​​​റി വി​​​​​​ജ​​​​​​യം

► എ.​​​​​​ഡി. തോ​​​​​​മ​​​​​​സും സൂ​​ര​​ജും പ്രാ​​യം​​കു​​റ​​ഞ്ഞ സാ​​മാ​​ജി​​ക​​ർ

► വൈ​​​​​​ക്കം ഏ​​​​​​റെ​​​​​​ക്കാ​​​​​​ല​​​​​​ത്തി​​​​​​നു ശേ​​​​​​ഷം കോ​​​​​​ണ്‍ഗ്ര​​​​​​സ് പി​​​​​​ടി​​​​​​ച്ചു

► കോ​​​​​ട്ട​​​​​യം, ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, എ​​​റ​​​ണാ​​​കു​​​ളം ജി​​​​​​ല്ല​​​​​​ക​​​ളി​​​ൽ യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ന് സ​​​​​​ന്പൂ​​​​​​ർ​​​​​​ണ​​​​​​വി​​​​​​ജ​​​​​​യം

► കാ​​​സ​​​ർ​​​ഗോ​​​ഡ്, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് ഒ​​​രു സീ​​​റ്റ് മാ​​​ത്രം

► ട്വ​​​​​​ന്‍റി 20 -എ​​​​​​ൻ​​​​​​ഡി​​​​​​എ സ​​​​​​ഖ്യം ആ​​​​​​ർ​​​​​​ക്കും നേ​​​​​​ട്ട​​​​​​മാ​​​​​​യി​​​​​​ല്ല

► ഇ​​​​​​ടു​​​​​​ക്കി​​​​​യി​​​​​ൽ യു​​​​​ഡി​​​​​എ​​​​​ഫി​​​​​ന് സ​​​​​മ്പൂ​​​​​ർ​​​​​ണ വി​​​​​ജ​​​​​യം

► പ​​​​​​ത്മ​​​​​​ജാ വേ​​​​​​ണു​​​​​​ഗോ​​​​​​പാ​​​​​​ലി​​​​​​ന് തൃ​​​​​​ശൂ​​​​​​രി​​​​​​ൽ ഹാ​​​​​​ട്രി​​​​​​ക് തോ​​​​​​ൽ​​​​​​വി

► പാ​​​​​​ല​​​​​​ക്കാ​​​​​​ട്ട് ശോ​​​​​​ഭാ സു​​​​​​രേ​​​​​​ന്ദ്ര​​​​​​ന് തി​​​​​​രി​​​​​​ച്ച​​​​​​ടി, ര​​​​​​മേ​​​​​​ഷ് പി​​​​​​ഷാ​​​​​​ര​​​​​​ടി ജ​​​​​​യി​​​​​​ച്ചു 

► സി​​​​​​പി​​​​​​എം വി​​​​​​ട്ട പി.​​​​​​കെ. ശ​​​​​​ശി​​​​​​ക്ക് ഒ​​​​​​റ്റ​​​​​​പ്പാ​​​​​​ല​​​​​​ത്ത് തോ​​​​​​ൽ​​​​​​വി

► മ​​​​​​ണ​​​​​​ലൂ​​​​​​രി​​​​​​ൽ ടി. ​​​​​​എ​​​​​​ൻ. പ്ര​​​​​​താ​​​​​​പ​​​​​​ന് അ​​​​​​പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ത തോ​​​​​​ൽ​​​​​​വി

► കാ​​​​​​ൽ​​​​​​നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​നു​​​​​​ശേ​​​​​​ഷം കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് ജി​​​​​​ല്ല​​​​​​യി​​​​​​ൽ കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​ന് എം​​​​​​എ​​​​​​ൽ​​​​​​എമാർ

► ത​​​​​​ളി​​​​​​പ്പ​​​​​​റ​​​​​​ന്പി​​​​​​ൽ ടി​​​​​​.കെ. ഗോ​​​​​​വി​​​​​​ന്ദ​​​​​​നും പ​​​​​​യ്യ​​​​​​ന്നൂ​​​​​​രി​​​​​​ൽ കു​​​​​​ഞ്ഞി​​​​​​കൃ​​​​​​ഷ്ണ​​​​​​നും
അ​​​​​​ട്ടി​​​​​​മ​​​​​​റി വി​​​​​​ജ​​​​​​യം

► ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി തൃ​​​​​​ക്ക​​​​​​രി​​​​​​പ്പുർ പി​​​​​​ടി​​​​​​ച്ച് യു​​​ഡി​​​എ​​​ഫ്

► 39 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം ഉ​​​​​​ദു​​​​​​മ യു​​​ഡി​​​എ​​​ഫി​​​ന്

► വി​​​ജ​​​യി​​​ച്ച​​​ത് 11 വ​​​നി​​​ത​​​ക​​​ൾ 

► യു​​​ഡി​​​എ​​​ഫി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ർ​​​ച്ച സ​​​ജീ​​​വം

► പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ന്ത്രി​​​സ​​​ഭ രാ​​​ജി​​​വ​​​ച്ചു

► പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം 85,327

► മ​​​ന്ത്രി​​​മാ​​​രി​​​ൽ 13 പേ​​​ർ​​​ക്ക് പ​​​രാ​​​ജ​​​യം

Tags : Amazing verdict Hanging 102 hands... Kerala Assembly Election Kerala Niyamasabha Election

Recent News

Corehub Up