x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസിനെ ബോംബെറിഞ്ഞ കേസ്: ഡിവൈഎഫ്ഐ നേതാവ് നിഷാദിനു വീണ്ടും പരോള്‍

കൊച്ചി ബ്യൂറോ
Published: July 25, 2026 12:25 PM IST | Updated: July 25, 2026 12:25 PM IST

പ്രതീകാത്മക ചിത്രം.

കൊച്ചി: പയ്യന്നൂരില്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് നിഷാദിന് ഹൈക്കോടതി അടിയന്തര പരോള്‍ അനുവദിച്ചത്. പരോളിനുള്ള അപേക്ഷ ജയില്‍ സൂപ്രണ്ട് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അമ്മയുടെ ചികിത്സയ്ക്കായാണ് ഇത്തവണ പരോള്‍ അനുവദിച്ചത്.

നവംബര്‍ 25നാണ് വി.കെ. നിഷാദിനെ കോടതി 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. ഒരു മാസം കഴിഞ്ഞ് ഡിസംബര്‍ 26ന് പരോള്‍ ലഭിച്ചു പുറത്തിറങ്ങി. പിന്നീട് പരോള്‍ ജനുവരി 11 വരെ നീട്ടി. തുടര്‍ന്ന് 15 ദിവസത്തേക്കുകൂടി വീണ്ടും പരോള്‍ നീട്ടി. ഇതോടെ ഒരു മാസം ജയിലില്‍ കിടന്നപ്പോള്‍ നിഷാദിന് ഒരു മാസം പരോളും അനുവദിച്ചു.

അച്ഛന്‍റെ ചികിത്സ ചൂണ്ടിക്കാണിച്ചാണ് നിഷാദ് പരോളിന് അപേക്ഷിച്ചിരുന്നത്. പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്കു വേണ്ടിയാണ് പരോളിന് അപേക്ഷിച്ചത്. ഫെബ്രുവരിയില്‍ വീണ്ടും ഏഴു ദിവസത്തേക്കു പരോള്‍ ലഭിച്ചു. പരോളിലായിരുന്നപ്പോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് വി. കുഞ്ഞിക്കൃഷ്ണനെതിരെ നടത്തിയ പ്രകടനത്തിലും നിഷാദ് പങ്കെടുത്തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിലില്‍നിന്നു മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്. അതിനാല്‍ മത്സരിക്കുന്നതിനു തടസമുണ്ടായില്ല. എന്നാല്‍, ശിക്ഷ റദ്ദാക്കാത്തതിനാല്‍ നിഷാദിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കാനായില്ല.

Tags : Case Jail Parole Highcourt Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up