x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം: സം​സ്ഥാ​ന​ത്ത് ഫ്ല​ക്സ് യു​ദ്ധം

എം.​സു​രേ​ഷ്ബാ​ബു
Published: May 8, 2026 12:56 PM IST | Updated: May 8, 2026 12:56 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ​ദ​ത്തെ ചൊ​ല്ലി സം​സ്ഥാ​ന​ത്തെ​മ്പാ​ടും ഫ്‌​ള​ക്‌​സ് യു​ദ്ധം. എ​ഐ​സി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ എ​ന്നി​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​യി ഉ​യ​ര്‍​ത്തി​കാ​ട്ടി​യു​ള്ള ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലും സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​ത്തും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണ്.

കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ച കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ല്‍ ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നി​ര​ത്തി​യി​രി​ക്കു​ന്ന​ത്.

വി.​ഡി.​സ​തീ​ശ​ന് അ​നു​കു​ല​മാ​യി വ്യാഴാഴ്ച സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വി.​ഡി. പ​ക്ഷം പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ്മാ​ക്ക​നും മു​കു​ള്‍ വാ​സ്‌​നി​ക്കും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി​യും വ്യാഴാഴ്ച ത​ല​സ്ഥാ​ന​ത്ത് എം​എ​ല്‍​എ​മാ​രു​ടെ അ​ഭി​പ്രാ​യം തേ​ടാ​ന്‍ എ​ത്തി​യ​വേ​ള​യി​ലു​ണ്ടാ​യ ഫ്‌​ള​ക്‌​സ് യു​ദ്ധ​വും വാ​ക്ക് പോ​രു​ക​ളും നി​രീ​ക്ഷ​ക​ര്‍​ക്ക് അ​തൃ​പ്തി​യു​ള​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ര്‍​ട്ട് എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

മു​ഖ്യ​മ​ന്ത്രിസ്ഥാനപ്പോ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കും ഹൈ​ക്ക​മാ​ന്‍​ഡി​നും ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. ച​രി​ത്ര​വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.

അ​തേസ​മ​യം എം​എ​ല്‍​എ​മാ​രു​ടെ അ​ഭി​പ്രാ​യം തേ​ടി നി​രീ​ക്ഷ​ക​ര്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് എ​ഐ​സി​സി പ്ര​സി​ഡ​ന്‍റി​ന് ഇ​ന്ന് കൈ​മാ​റും. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എമാ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചി​രി​ക്കു​ന്ന​ത്.

Tags : Chief Minister Flex VD Satheesan KC Venugopal Ramesh Chennithala

Recent News

Corehub Up