x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം: യൂ​ട്യൂ​ബ​ര്‍ യാ​സ​ര്‍ എ​ട​പ്പാ​ൾ പി​ടി​യി​ൽ


Published: March 24, 2026 04:16 PM IST | Updated: March 24, 2026 04:16 PM IST

കൊ​ച്ചി: സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ട്യൂ​ബ​ര്‍ യാ​സ​ര്‍ എ​ട​പ്പാ​ളി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ദേ​ശ​ത്താ​യി​രു​ന്ന യാ​സ​റി​നെ​തി​രെ ലു​ക്ക്ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​ന്നാം പ്ര​തി​യാ​ണ് യാ​സ​ര്‍ എ​ട​പ്പാ​ള്‍. കേ​സി​ല്‍ കെ.​എം.​ഷാ​ജ​ഹാ​ന്‍, പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​രു​വ​ര്‍​ക്കും കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. അ​പ​വാ​ദ പ്ര​ചാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഷൈ​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്. സ്ത്രീ​ത്വ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന വ​കു​പ്പു​ക​ള്‍ ഉ​ൾ​പ്പ​ടെ ചു​മ​ത്തി​യാ​യി​രു​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Tags : cyber attack k.j.shine yasar edappal arrest

Recent News

Corehub Up