ചങ്ങനാശേരി: ജനാധിപത്യം വിജയിക്കണമെന്നും അതിന് നിലവിലുള്ള സാഹചര്യങ്ങള്‍ പഠിച്ച് ഓരോ വോട്ടും രേഖപ്പെടുത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
ഭരണം മാറ്റണമെന്നോ മാറ്റണ്ടെന്നോ ഞങ്ങള്‍ പറയുന്നില്ല. ആരാണ് ജയിക്കുന്നത് അവര്‍ വരട്ടെ. ജനാധിപത്യം വിജയിക്കുന്നത് അനുസരിച്ചുള്ള നിലപാട് ജനങ്ങളാണ് സ്വീകരിക്കേണ്ടത്. ശബരിമല വിഷയത്തില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ അതില്‍ കക്ഷി ചേര്ന്നിരിക്കുന്നയാളാണ്. അതുകൊണ്ട് അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ളയുടെ കാര്യത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം. അതിന് യാതൊരു സംശയവുമില്ല. കോടതിയും ഗവണ്മെന്റും വേണ്ടവണം അതേപ്പറ്റി അന്വേഷിക്കുന്നുണ്ട് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.