x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പച്ചാളത്ത് കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളില്‍ വെള്ളം കയറി


Published: April 11, 2026 12:49 PM IST | Updated: April 11, 2026 01:01 PM IST

കൊച്ചി: എറണാകുളം പച്ചാളം പാലത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വീടുകളില്‍ വെള്ളം കയറി. ഇന്ന് രാവിലെ ആറോടെയാണ് പച്ചാളം പാലത്തിന് സമീപം കലൂര്‍, പൊറ്റക്കുഴി തുടങ്ങി കൊച്ചിയുടെ വിവിധ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്ന 350 എംഎ കുടിവെള്ള പൈപ്പ് പൊട്ടിയത്.

പൈപ്പ് പൊട്ടി ശക്തിയായി വെള്ളം പുറത്തേക്ക് വന്നതോടെ പ്രദേശത്തെ വീടുകളില്‍ അടക്കം വെള്ളം കയറുകയായിരുന്നു. ഈ ഭാഗത്ത് വെള്ള ചോര്‍ച്ച അടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ പണികള്‍ തുടരുകയാണ്.

Tags : Drinking water pipe

Recent News

Corehub Up