x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ഉ​പ​യോ​ഗം വീ​ണ്ടും റി​ക്കാ​ർ​ഡി​ലേ​ക്ക്; പ​വ​ർ​ക​ട്ടോ ലോ​ഡ്ഷെ​ഡിം​ഗോ ഒ​ഴി​വാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്: മ​ന്ത്രി


Published: April 19, 2026 09:03 PM IST | Updated: April 19, 2026 09:03 PM IST

പാ​ല​ക്കാ​ട്: വൈ​ദ്യു​തി ഉ​പ​യോ​ഗം വീ​ണ്ടും റി​ക്കാ​ർ​ഡ് തി​രു​ത്തി. വൈ​ദ്യു​തി ആ​വ​ശ്യം ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യും 6000 മെ​ഗാ​വാ​ട്ട് ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പീ​ക്ക് സ​മ​യ​ത്തെ ആ​വ​ശ്യം 6013 മെ​ഗാ​വാ​ട്ടാ​യി​രു​ന്നു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ന്നും വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​സാ​ഹ​ച​ര്യ​ത്തി​ലും പ​വ​ർ​ക​ട്ടോ ലോ​ഡ്ഷെ​ഡിം​ഗോ ഒ​ഴി​വാ​ക്കി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ‍​കു​ട്ടി പ​റ​ഞ്ഞു.

ചൂ​ടു കൂ​ടു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ 50 മെ​ഗാ​വാ​ട്ടോ​ളം വ​ർ​ധ​ന ദി​വ​സേ​ന രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ഏ​ർ​പ്പെ​ട്ടി​രു​ന്ന ക​രാ​റി​ൽ 200 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് 16 മു​ത​ൽ ഉ​ണ്ടാ​യി. മ​റ്റൊ​രു 200 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് 20നും 26​നും ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. മേ​യ് വ​രെ ഉ​യ​ർ​ന്ന താ​പ​നി​ല​യാ​യി​രി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ​നി​ന്നു കൂ​ടി​യ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ ദീ​ർ​ഘ​കാ​ല ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി അ​ണ​ക്കെ​ട്ടു​ക​ളി​ൽ 35 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. 2017 നു​ശേ​ഷം ഇ​തേ​ദി​വ​സം അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ത്ര​യും കു​റ​യു​ന്ന​ത് ഇ​താ​ദ്യം.

Tags : Electricity hits record power cuts load shedding avoid Minister

Recent News

Corehub Up