x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ്സ്ക്രി​ബ്ഷ​ൻ ഫീ​സ് 89; മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് പേ​ജ്


Published: May 23, 2026 09:21 AM IST | Updated: May 23, 2026 09:21 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റേ​തെ​ന്ന വ്യാ​ജേ​ന ചീ​ഫ് മി​നി​സ്റ്റ​ര്‍ വി​ഡി​എ​സ്' എ​ന്ന പേ​രി​ൽ​ഫേ​സ്ബു​ക്ക് പേ​ജ്. ഇ​ത് സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​ന്‍ മാ​സം 89 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വി.​ഡി സ​തീ​ശ​ന്‍ എ​ന്ന് സെ​ര്‍​ച്ച് ചെ​യ്താ​ല്‍ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ള്‍ ഫേ​സ്ബു​ക്കി​ൽ കാ​ണാം. ഇ​തി​ല്‍ ഒ​രു പേ​ജാ​ണ് സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​ന്‍ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​പേ​ജി​ന് ഏ​ക​ദേ​ശം 5,89,000 ഫോ​ളോ​വേ​ഴ്‌​സു​ണ്ട്. ഇ​തി​ല്‍ എ​ത്ര​പേ​ര്‍ പ​ണം ന​ല്‍​കി സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്‌​തെ​ന്ന വി​വ​രം പേ​ജി​ല്‍ 'ഹൈ​ഡ് 'ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഇ​ത്ര​യ​ധി​കം ഫോ​ളോ​വേ​ഴ്‌​സി​നെ കി​ട്ടി​യ പേ​ജി​ല്‍ സ​ബ്‌​സ്‌​ക്രി​പ്ഷ​നും ന​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ല്‍ വെ​രി​ഫൈ​ഡ് ഫേ​സ്ബു​ക്ക് പേ​ജ് ഒ​രെ​ണ്ണം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പേ​ജു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Tags : fake facebook page vd satheesan

Recent News

Corehub Up