x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ട​പ​ടി​ക​ളി​ൽ​​ത്തന്നെ സ്പീ​ക്ക​ർ​ക്കു പി​ഴ​വ്


Published: June 3, 2026 02:05 AM IST | Updated: June 3, 2026 02:05 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ദ്യ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന് ച​​​ട്ട​​​ങ്ങ​​​ളി​​​ൽ പി​​​ഴ​​​വു​​​ണ്ടാ​​​യി.

ഇ​​​ന്ധ​​​ന​​ വി​​​ല​​​വ​​​ർ​​​ധ​​​ന​​​വി​​​ലൂ​​​ടെ​​​യു​​​ള്ള അ​​​ധി​​​ക നി​​​കു​​​തി വേ​​​ണ്ടെ​​​ന്നു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാവശ്യപ്പെട്ട കെ.​​​എ​​​ൻ.​​​ ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രിയുടെ മ​​​റു​​​പ​​​ടി​​​ക്കും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും സി​​​പി​​​ഐയിലെ കെ.​​​രാ​​​ജ​​​ന്‍റെ​​​യും വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​നും ശേ​​​ഷം, ബി​​​ജെ​​​പി​​​യു​​​ടെ ബി.​​​ബി. ​​​ഗോ​​​പ​​​കു​​​മാ​​​റി​​​ന് സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കിയിടത്താണു തിരുവഞ്ചൂരിനു പിഴച്ചത്.

അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​ൽ ഒ​​​പ്പി​​​ട്ട പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ആ​​​ർ​​​ജെ​​​ഡി അം​​​ഗം പി.​​​കെ. പ്ര​​​വീ​​​ണ്‍ എ​​​ഴു​​​ന്നേ​​​റ്റി​​​ട്ടും അ​​​ദ്ദേ​​​ഹ​​​ത്തെ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ ബി​​​ജെ​​​പി അം​​​ഗ​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബി.​​​ബി. ​​​ഗോ​​​പ​​​കു​​​മാ​​​ർ പ്ര​​​സം​​​ഗി​​​ക്ക​​​വേ, പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​ൽ ഒ​​​പ്പി​​​ടാ​​​ത്ത​​​വ​​​ർ​​​ക്ക് വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​റി​​​ല്ല.

പ്ര​​​മേ​​​യ​​​ത്തി​​​ൽ ഒ​​​പ്പി​​​ടാ​​​ത്ത​​​തി​​​നാ​​​ൽ ഗോ​​​പ​​​കു​​​മാ​​​റി​​​ന് പ്ര​​​സം​​​ഗി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മി​​​ല്ലെ​​​ങ്കി​​​ലും പ​​​റ​​​യാ​​​നു​​​ള്ള​​​ത് ചു​​​രു​​​ക്കി​​​പ്പ​​​റ​​​യാ​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഗോ​​​പ​​​കു​​​മാ​​​ർ പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ സ്ഥി​​​തി​​​ക്ക് നി​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും കീ​​​ഴ്‌വഴ​​​ക്ക​​​മാ​​​യി ഇ​​​തു മാ​​​റി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തി​​​യ ഇ​​​ട​​​ത് അം​​​ഗ​​​ങ്ങ​​​ൾ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തി. ‘ഡീ​​​ലാ​​​ണേ.. ഡീ​​​ലാ​​​ണേ..’ എ​​​ന്ന് മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി.

പ്ര​​​ക​​​ട​​​മാ​​​യ​​​ത് സ്പീ​​​ക്ക​​​റു​​​ടെ ഉ​​​ദാ​​​ര​​​മ​​​ന​​​സ്ക​​​ത​​​യാ​​​ണെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭാ ച​​​ട്ട​​​ത്തി​​​ൽ​​നി​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ന പാ​​​ര​​മ്പ​​ര്യ​​​ത്തി​​​ൽനി​​​ന്നു​​​മു​​​ള്ള വ്യ​​​തി​​​യാ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​നു ശേ​​​ഷം ബി​​​ജെ​​​പി അം​​​ഗ​​​ത്തി​​​ന് സ​​​മ​​​യം ന​​​ൽ​​​കാ​​​മെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

താ​​​ൻ ഒ​​​രു നി​​​മി​​​ഷം ച​​​ട്ട​​​ത്തി​​​ൽ​​നി​​​ന്ന് വ്യ​​​തി​​​ച​​​ലി​​​ച്ചു പോ​​​യെ​​​ന്നും പു​​​തി​​​യ അം​​​ഗ​​​ത്തി​​​ന്‍റെ ക​​​ന്നി​​​പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴേ നി​​​ർ​​​ത്തി​​​ക്കാ​​​ൻ ത​​​ന്‍റെ പാ​​​ര​​​മ്പ​​​ര്യംത​​​ന്നെ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. അ​​​തോ​​​ടെ സ​​​ഭ​​​യി​​​ലെ ബ​​​ഹ​​​ളം മ​​​യ​​​പ്പെ​​​ട്ടു. പി​​​ന്നാ​​​ലെ പ്ര​​​വീ​​​ണി​​​ന് പ്ര​​​സം​​​ഗി​​​ക്കാ​​​ൻ മൈ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചു.

Tags : Speaker Thiruvananthapuram Radhakrishnan urgent resolution notice scolding

Recent News

Corehub Up