x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്തെ വെ​ള്ള​ക്കെ​ട്ട്; ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട​തു​കൊ​ണ്ടു​മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും മേ​യ​ർ


Published: May 31, 2026 01:32 AM IST | Updated: May 31, 2026 01:32 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വെ​ള്ള​ക്കെ​ട്ടി​നെ നേ​രി​ടാ​നു​ള്ള കോ​ർ​പ്പ​റേ​ഷ​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പാ​ളി​യി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള 101 വാ​ർ​ഡു​ക​ളി​ലെ​യും ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മേ​യ​ർ വി.​വി. രാ​ജേ​ഷ്. ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട​തു​കൊ​ണ്ടു​മാ​ത്രം കാ​ര്യ​മി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട മേ​യ​ർ നാ​ല് നാ​ല​ര മാ​സം കൊ​ണ്ട് ചെ​യ്യാ​ൻ പ​റ്റു​ന്ന​ത് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ വെ​ള്ളം വ​രു​ന്ന​ത് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട​ക​ളി​ൽ നി​ന്ന​ല്ലെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ കി​ഴ​ക്കേ​ക്കോ​ട്ട ബ​സ് സ്റ്റാ​ൻ​ഡും പ​ഴ​വ​ങ്ങാ​ടി റോ​ഡും ത​മ്പാ​നൂ​രും ചാ​ക്ക​യു​മെ​ല്ലാം വ​ലി​യ തോ​തി​ലു​ള്ള വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ന്‍റെ കൈ​വ​ഴി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യ​തും ഓ​ട​ക​ളി​ൽ മാ​ലി​ന്യം മൂ​ടി​യ​തും ന​ഗ​ര​ത്തെ മ​ണി​ക്കൂ​റു​ക​ളോ​ളം ദു​രി​ത​ത്തി​ലാ​ക്കി. ഒ​രു ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും ന​ഗ​ര​ത്തി​ൽ അ​ഴു​ക്കു​വെ​ള്ളം നി​റ​യു​ന്ന പ​തി​വ് സ്ഥി​തി​ക്ക് ഇ​ത്ത​വ​ണ​യും മാ​റ്റ​മു​ണ്ടാ​യി​ല്ല.

വ​രാ​നി​രി​ക്കു​ന്ന കാ​ല​വ​ർ​ഷ​ത്തി​ന് മു​ൻ​പ് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ത​ല​സ്ഥാ​ന ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​കും സം​ഭ​വി​ക്കു​ക​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

Tags : Flooding trivandrum Mayor drainage cleared

Recent News

Corehub Up