x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​വ​ള​പ​ത്രം ത​യാ​റാ​ക്കാ​ന്‍ നാ​ലം​ഗ സ​മി​തി; കെ.​എം.​ച​ന്ദ്ര​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ന്‍


Published: May 19, 2026 02:16 PM IST | Updated: May 19, 2026 03:10 PM IST

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് ധ​വ​ള​പ​ത്രം ത​യാ​റാ​ക്കാ​ന്‍ നാ​ലം​ഗ സ​മി​തി​യെ രൂ​പീ​ക​രി​ച്ചു. മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം.​ച​ന്ദ്ര​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ര്‍.​ജ്യോ​തി​ലാ​ലാ​ണ് ക​ണ്‍​വീ​ന​ര്‍.

സി​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ ഡി.​വീ​ര​മ​ണി, മു​ന്‍ സി​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ ഡി.​നാ​രാ​യ​ണ എ​ന്നി​വ​ര്‍ സ​മി​തി അം​ഗ​ങ്ങ​ളാ​കും. സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു സാ​മ്പ​ത്തി​ക സ്ഥി​തി​യെ പ​റ്റി ധ​വ​ള​പ​ത്ര​മി​റ​ക്കു​മെ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ത​ന്നെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ധ​ന​സ്ഥി​തി അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

നാ​ലം​ഗ സ​മി​തി എ​ത്ര​യും വേ​ഗം ദൗ​ത്യം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. അ​തേ​സ​മ​യം കി​ഫ്ബി മേ​ധാ​വി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കി​ഫ്ബി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മി​നി ആ​ന്‍റ​ണി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.

 

 

Tags : committee financial situation government

Recent News

Corehub Up