മന്ത്രി സി.പി.ജോൺ
തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ്,പുരുഷൻമാർക്ക് നൽകി കണ്ടക്ടർമാർ പണം തട്ടുന്നുണ്ടോ എന്നറിയാൻ പരിശോധന ശക്തമാക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകുന്നത് ഇരിക്കുന്ന കമ്പ് വെട്ടുന്ന നടപടിയാണ്. അത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സ്വകാര്യ ബസുകളുടെ പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. പ്രിയദർശിനി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ തടയുന്നതും കൈയേറ്റം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്നും കടുത്ത നിയമ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ബസുകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള പദ്മകുമാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ ലഭിക്കും. കെഎസ്ആർടിസിക്കും സ്വകാര്യ ബസ് മേഖലയ്ക്കും പ്രശ്നമുണ്ടാകാത്ത രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളാണ് കമ്മിറ്റിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : C.P. John zero tickets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash