കൊച്ചി: അബ്കാരി തൊഴിലാളികള്‍ക്കു ഗ്രാറ്റ്വിറ്റി നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ബിവറേജസ് കോര്പറേഷന് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ജസ്റ്റീസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, വി.എം. ശ്യാം കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഗ്രാറ്റ്വിറ്റിയ്ക്കുള്ള തൊഴിലാഴികളുടെ അര്‍ഹത ശരിവച്ച് ഉത്തരവിട്ടത്.
ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന കാരണത്താല്‍ ഗ്രാറ്റ്വിറ്റി ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. ബിവറേജസ് കോര്‍പറേഷന്റെ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരവും ഗ്രാറ്റ്വിറ്റി നിയമപ്രകാരവും വിരമിച്ച തൊഴിലാളികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
നേരത്തേ സിംഗിള്‍ ബെഞ്ച് കോര്പറേഷന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതു ചോദ്യം ചെയ്ത്, വിരമിച്ച തൊഴിലാളികള്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് അനുവദിക്കുകയായിരുന്നു.
Tags : Gratuity Abkari workers petition