തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ മികവുകൾ പങ്കുവയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിലേക്ക് 20 വരെ അപേക്ഷിക്കാം.
പ്രൈമറി സ്കൂളുകൾക്കും ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും ഇത്തവണ പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. സ്കൂളുകൾ www.hv.kite.ker ala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്കു സ്കൂളുകളെ തെരഞ്ഞെടുക്കുക. സ്കൂളുകൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണ് ഈ നാലാമത് എഡിഷൻ.ഇത്തവണത്തെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്സിൽ ആരംഭിക്കും.
Tags : Haritha Vidyalayam Reality Show