x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​രു​മാ​നം ജ​ന​വി​കാ​ര​ത്തി​നൊ​പ്പം; ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കും : സി.​പി.​ജോ​ൺ


Published: May 7, 2026 03:47 PM IST | Updated: May 7, 2026 03:47 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​എം​പി നേ​താ​വ് സി.​പി.​ജോ​ൺ. എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​നേ​തൃ​ത്വം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. ആ ​തീ​രു​മാ​നം താ​ൻ അം​ഗീ​ക​രി​ക്കും.

പ്ര​വ​ർ​ത്ത​ക​രു​ടെ താ​ൽ​പ്പ​ര്യ​വും വി​കാ​ര​വും മാ​നി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു പ്ര​ഖ്യാ​പ​ന​മാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹൈ​ക്ക​മാ​ൻ​ഡ് കൈ​ക്കൊ​ള്ളു​ന്ന ഏ​ത് തീ​രു​മാ​ന​ത്തെ​യും ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ എ​ഐ​സി​സി അ​ധ്യ​ക്ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി പ്ര​മേ​യം പാ​സാ​ക്കി. കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യ മു​കു​ള്‍ വാ​സ്നി​ക്കി​ന്‍റേ​യും അ​ജ​യ് മാ​ക്കാ​ന്‍റേ​യും സാ​ന്നി​ധ്യ​ത്തി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പി​ന്താ​ങ്ങി.

ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ഇ​ല്ലെ​ന്ന് സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം രാ​വി​ലെ താ​ജ് ഹോ​ട്ട​ലി​ൽ എ​ത്തി അ​ദ്ദേ​ഹം കേ​ന്ദ്ര നി​രീ​ക്ഷ​ക​രെ അ​റി​യി​ച്ചു.

Tags : c.p.john udf congress high command

Recent News

Corehub Up