തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിനു ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഉന്നതതല യോഗം വിളിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാവിലെ 10.30നാണ് ദേവസ്വം ഭാരവാഹികളുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്ത യോഗം നടക്കുക.
അതേസമയം, ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേക മന്ത്രിസഭ ഇന്നു ചേരും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവ സ്ഥലത്ത് എത്താതിരുന്നതെന്നും വി.എൻ. വാസവൻ അറിയിച്ചു.
Tags : Thrissur Pooram meeting Minister V.N. Vasavan