തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്നും നാളെയും പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽച്ചൂട് 40 ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുണ്ട്.
കൊല്ലത്ത് 39 ഡിഗ്രി വരെയും തൃശൂർ, കോട്ടയം ജില്ലയിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വെരയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും പകൽ താപനില ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
മുഖ്യമന്ത്രിയുടെ ഉന്നതതലയോഗം ഇന്ന്
ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്താനും ആവശ്യമായ നടപടി കൈക്കൊള്ളാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു.ഇന്നു രാവിലെ 11ന് ഓണ്‍ലൈനായി യോഗം ചേരുക.
ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.
Tags : temperature High temperature warning