x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ​ വാ​രം തി​രു​ത്ത​ലി​നു​ള്ള അ​വ​സ​രം: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍


Published: March 30, 2026 02:08 AM IST | Updated: March 30, 2026 02:08 AM IST

കൊ​ച്ചി: ജീ​വി​ത​ത്തി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് വി​ശു​ദ്ധ​വാ​രം ന​മു​ക്കു തു​റ​ന്നു​ന​ല്‍​കു​ന്ന​തെ​ന്ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍.

എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ല്‍ ഓ​ശാ​ന ഞാ​യ​ര്‍ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ളി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പു​ണ്യം ചെ​യ്യു​ന്ന​വ​രേ​ക്കാ​ള്‍ പാ​പി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന ക്രി​സ്തു​വാ​ണ് ന​മ്മു​ടെ ര​ക്ഷ​ക​ന്‍. ഗാ​ഗു​ല്‍​ത്താ​യി​ലെ വ​ല​തു​വ​ശ​ത്തെ ക​ള്ള​ന്‍ തി​രു​ത്താ​ന്‍ കാ​ണി​ച്ച മാ​തൃ​ക പാ​ഠ​മാ​ണ്. തി​രു​ത്താ​ന്‍ ക​ഴി​യ​ണ​മെ​ങ്കി​ല്‍ സ​ഹ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്ക​ണം. വാ​ക്കു​കൊ​ണ്ട് തി​രു​ത്തു​ന്ന​തി​നേ​ക്കാ​ള്‍ ജീ​വി​തം​കൊ​ണ്ടു തി​രു​ത്തു​ന്ന​താ​ണ് ദൈ​വ​ത്തി​നു പ്രി​യ​ങ്ക​രം.

ഓ​ശാ​ന​യെ​ന്ന ആ​ഘോ​ഷം ന​മ്മെ വി​ളി​ക്കു​ന്ന​ത് സ​മ​ത​ല​ങ്ങ​ളി​ലേ​ക്ക​ല്ല, ക​ല്ലും മു​ള്ളു​മു​ള്ള കാ​ല്‍​വ​രി​യി​ലേ​ക്കാ​ണ്. ന​മ്മു​ടെ സ​ങ്ക​ട​ങ്ങ​ളും ക​ണ്ണീ​രു​മെ​ല്ലാം ദൈ​വ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ന​മ്മെ വ​ഴി ന​ട​ത്തു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളാ​യി കാ​ണ​ണം.

ന​മ്മു​ടെ സ​ങ്ക​ട​ങ്ങ​ളെ കു​രി​ശോ​ടു ചേ​ര്‍​ത്തു​പി​ടി​ക്കാ​ന്‍ ന​മു​ക്കാ​ക​ണം.
ലോ​ക​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മോ ദൈ​വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മോ എ​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വേ​ള​കൂ​ടി​യാ​ണ് വി​ശു​ദ്ധ​വാ​രം. ദൈ​വ​ത്തെ​ക്കൂ​ടാ​തെ ന​മു​ക്കു ജീ​വി​ക്കാ​നാ​കു​മെ​ന്ന ചി​ന്ത​യെ തി​രു​ത്താ​ന്‍ ഓ​ശാ​ന​ത്തി​രു​നാ​ള്‍ ഓ​ര്‍​മി​പ്പി​ക്കു​ന്നു​വെ​ന്നും മാ​ര്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ ഫാ. ​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി, ഫാ. ​ഡോ. ജോ​സ് പു​തി​യേ​ട​ത്ത്, ബ​സി​ലി​ക്ക അ​ഡ്മി​നി​സ് ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് മ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളി​ല്‍ വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ മു​ഖ്യ​സ​ഹ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.

Tags : Holy Week an opportunity reform

Recent News

Corehub Up