x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വീ​ട്ടു​ജോ​ലി​ക​ൾ ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ ചെ​യ്യ​ണം': മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വി. ​ശി​വ​ൻ​കു​ട്ടി

വെബ് ഡെസ്ക്
Published: July 27, 2026 11:04 AM IST | Updated: July 27, 2026 11:52 AM IST

വി.ശിവൻകുട്ടി

പ​ത്ത​നം​തി​ട്ട: അ​ടു​ക്ക​ള ജോ​ലി​ക​ളും പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​രീ​തി​ക​ളും മ​ക​ന്‍റെ ഭാ​ര്യ​ക്ക് പ​ക​ർ​ന്നു ന​ൽ​ക​ണ​മെ​ന്ന് അ​മ്മ​മാ​രെ ഓ​ർ​മ്മി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ൽ. ഇ​തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രം​ഗ​ത്തെ​ത്തി.

'വീ​ട്ടു​ജോ​ലി​ക​ൾ ആ​ൺ, പെ​ൺ വ്യ​ത്യാ​സം ഇ​ല്ലാ​തെ എ​ല്ലാ​വ​രും ചെ​യ്യ​ണം എ​ന്ന മാ​റ്റം ന​മ്മ​ൾ പാ​ഠ​പു​സ്‌​ത​ക​ങ്ങ​ളി​ൽ വ​രു​ത്തി. എ​ന്നി​ട്ടും....!’ എ​ന്നാ​ണ് ​ശി​വ​ൻ​കു​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ച​ത്.

14-ാമ​ത് 'പം​പ' സാ​ഹി​ത്യോ​ത്സ​വം ചെ​ങ്ങ​ന്നൂ​ർ ഡി ​ചാ​ർ​ളി പ​മ്പ റെ​മി​നി​സ​ൻ​സി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.‘ക​ല ഉ​ൾ​പ്പെ​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ എ​ല്ലാം നി​ല​നി​ർ​ത്തേ​ണ്ട​താ​ണ്. മു​ൻ ത​ല​മു​റ​ക​ൾ ന​മു​ക്കു പ​ക​ർ​ന്നു ത​ന്നു.

പ​ക്ഷേ ഇ​ന്ന് ആ​രും അ​ടു​ത്ത ത​ല​മു​റ​യ്ക്കു പ​ക​ർ​ന്നു ന​ൽ​കു​ന്നി​ല്ല. ഞാ​ൻ ചി​ല അ​മ്മ​മാ​രോ​ടു പ​രാ​തി പ​റ​യും. ചി​ല അ​മ്മ​മാ​ർ പ്ര​ത്യേ​ക ഡി​ഷ് ഉ​ണ്ടാ​ക്കും. പ​ക്ഷേ അ​വ​രു​ടെ മ​ക്ക​ൾ​ക്കു അ​തു പ​ക​ർ​ന്നു കൊ​ടു​ക്കു​ന്നി​ല്ല, ആ ​മ​ക്ക​ൾ​ക്കോ മ​ക​ന്‍റെ ഭാ​ര്യ​യാ​യി വ​രു​ന്ന ആ​ൾ​ക്കെ​ങ്കി​ലു​മോ ആ ​ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത പ​റ​ഞ്ഞു കൊ​ടു​ക്ക​ണം’ എ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ലിം​ഗ​വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും പാ​ച​കം അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടേ​തു സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​മാ​ണെ​ന്നു​മാ​ണ് വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

 

Tags : V. Sivankutty VD Satheesan Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up