x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സി​സ്റ്റം എ​റ​ർ'; മെ​ഡി​. കോ​ള​ജി​ൽ രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച സം​ഭ​വം അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്


Published: June 3, 2026 12:38 PM IST | Updated: June 3, 2026 12:56 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച മെ​ഡി​ക്ക​ൽ കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, സ​ർ​ജ​റി, ഓ​ർ​ത്തോ വി​ഭാ​ഗം മേ​ധാ​വി​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ സ​മി​തി​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ 'സി​സ്റ്റം എ​റ​ർ' ആ​ണ് വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ​യാ​ണ് (55) ക​ഴി​ഞ്ഞ ജൂ​ൺ 1-ന് ​മെ​ഡി​ക്ക​ൽ കോ​ളേ​ജ് വാ​ർ​ഡി​ൽ കാ​ലി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ മ​ക​ൻ ബെ​ഡി​ൽ നി​ന്നും കാ​ല് ഉ​യ​ർ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ഴു​ക്ക​ൾ കി​ട​ക്ക​യി​ലേ​ക്ക് തു​ട​രെ​ത്തു​ട​രെ വീ​ഴു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 28-നു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഇ​ട​തു കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ രോ​ഗി​ക്ക് കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

Tags : Medical College Thiruvananthapuram Latest News

Recent News

Corehub Up