x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ക​ണ്ണൂ​ർ സ്വ​ദേ​ശി മരിച്ചു


Published: May 12, 2026 11:41 PM IST | Updated: May 12, 2026 11:41 PM IST

ഇ​​​​രി​​​​ട്ടി: മാ​​​​ക്കൂ​​​​ട്ടം ചു​​​​രം പാ​​​​ത​​​​യി​​​​ൽ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ചു. ക​​​​ണ്ണൂ​​​​ർ മു​​​​ണ്ട​​​​യാ​​​​ട് എ​​​​ള​​​​യാ​​​​വൂ​​​​ർ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ബാ​​​​ങ്ക് ഹെ​​​​ഡ് ഓ​​​​ഫീ​​​​സി​​​​നു മു​​​​ൻ​​​​വ​​​​ശം നീ​​​​ലാം​​​​ബ​​​​രി​​​​യി​​​​ൽ കെ.​​​​എ​​​​ൻ. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ (ബാ​​​​ലു-65) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ചു​​​​രം പാ​​​​ത​​​​യി​​​​ൽ വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മെ​​​​തി​​​​യ​​​​ടി​​​​പ്പാ​​​​റ​​​​യ്ക്കു സ​​​​മീ​​​​പം ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന കാ​​​​ർ കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്ക് മ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വം ന​​​​ട​​​​ന്ന് 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം ബ​​​​ന്ധു​​​​ക്ക​​​​ളും പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൊ​​​​ടു​​​​വി​​​​ലാ​​​​ണ് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ‌‌തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​റ​​​ത്തു വ​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ കു​​​​രു​​​​ങ്ങി​​​​പ്പോ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണു മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. കു​​​​ട​​​​കി​​​​ൽ ഹോം ​​​​സ്റ്റേ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബാ​​​​ല​​​​കൃ​​​​ഷ്‌​​​​ണ​​​​ൻ ആ​​​​ഴ്ച​​​​യി​​​​ൽ മൂ​​​​ന്നു​​​​ദി​​​​വ​​​​സം ചു​​​​രം വ​​​​ഴി യാ​​​​ത്ര ചെ​​​​യ്യാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കു​​​​ട​​​​ക് ഹെ​​​​ഗ​​​​ള​​​​യി​​​​ലെ ഹോം ​​​​സ്റ്റേ​​​​യി​​​​ൽ​​​​നി​​​​ന്നു തി​​​​രി​​​​ച്ച് വീ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ഹോം ​​​​സ്റ്റേ​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​മു​​​​ന്പ് ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ വീ​​​​ട്ടി​​​​ൽ വി​​​​ളി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​റി​​​​യി​​​​ച്ച സ​​​​മ​​​​യ​​​​ത്തും വീ​​​​ട്ടി​​​​ൽ എ​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​തോ​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞി​​​​ല്ല. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ൾ ക​​​​ർ​​​​ണാ​​​​ട​​​​ക പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പോ​​​​ലീ​​​​സും ബ​​​​ന്ധു​​​​ക്ക​​​​ളും ചേ​​​​ർ​​​​ന്നു ചു​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​നൊ​​​​ടു​​​​വി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നോ​​​​ടെ​​​​യാ​​​​ണു മെ​​​​തി​​​​യ​​​​ടി​​​​പ്പാ​​​​റ​​​​യ്ക്കു സ​​​​മീ​​​​പം കൊ​​​​ക്ക​​​​യി​​​​ൽ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ വാ​​​​ഹ​​​​നം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​നി​​​​ല​​​​യി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത്.

വാ​​​​ഹ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കു​​​​രു​​​​ങ്ങി മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മൃ​​​​ത​​​​ദേ​​​​ഹം. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന സ്ഥ​​​​ലം മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ന് റേ​​​​ഞ്ച് ഇ​​​​ല്ലാ​​​​ത്ത നി​​​​ബി​​​​ഡ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യാ​​​​ണ്. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന വി​​​​വ​​​​രം ആ​​​​രും അ​​​​റി​​​​യാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണ് മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം.

സാ​​​​ധാ​​​​ര​​​​ണ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​പ്പെ​​​​ട്ടാ​​​​ൽ പി​​​​ന്നാ​​​​ലെ വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണു വി​​​​വ​​​​രം പു​​​​റം​​​​ലോ​​​​ക​​​​ത്തെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ വാ​​​​ഹ​​​​നം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട സ​​​​മ​​​​യ​​​​ത്ത് ഇ​​​​തു​​​​വ​​​​ഴി മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളൊ​​​ന്നും വ​​​​ന്നി​​​​ല്ലെ​​​​ന്നു വേ​​​​ണം ക​​​​രു​​​​താ​​​​ൻ. വി​​​​രാ​​​​ജ്പേ​​​​ട്ട പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​ക്വ​​​​സ്റ്റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ മൃ​​​​ത​​​​ദേ​​​​ഹം വി​​​​രാ​​​​ജ്പേ​​​​ട്ട ഗ​​​​വ. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റ്​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​ന​​​​ൽ​​​​കി.

സം​​​​സ്കാ​​​​രം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് പ​​​​യ്യാ​​​​ന്പ​​​​ല​​​​ത്ത്. ഭാ​​​​ര്യ: കെ.​​​​പി. പ്ര​​​​സ​​​​ന്ന​​​​കു​​​​മാ​​​​രി (അ​​​​ധ്യാ​​​​പി​​​​ക, ബ​​​​ഡ്സ് സ്കൂ​​​​ൾ, കൊ​​​​ള​​​​ച്ചേ​​​​രി).

Tags : Kannur native dies car accident Makuttam churam

Recent News

Corehub Up