കോഴിക്കോട്: ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് അതിന്റെ ഗ്യാരണ്ടിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
നവകേരളം സൃഷ്ടിക്കാൻ ഉതകുന്നരീതിയിലുള്ള ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രകടനപത്രികയാണ് എൽഡിഎഫ് തയാറാക്കിയിട്ടുള്ളത്. കേരളത്തിൽ വലിയമുന്നേറ്റമാണുണ്ടാകാൻ പോകുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
കോൺഗ്രസും ബിജെപിയുമൊക്കെ കാലാകാലം പാർലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമെല്ലാം പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. അതൊക്കെ പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് പറയേണ്ടിവരുന്ന പുതിയ സാഹചര്യമാണ് യഥാർഥത്തിൽ കേരളത്തിലുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Tags : MV Govindan cpm ldf assembly elections