x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി വൈ​ഭ​വ് 2026; കാ​ർ​ഷി​ക മേ​ള​യ്ക്ക് മെ​യ് 15ന് ​തു​ട​ക്കം


Published: April 21, 2026 08:02 PM IST | Updated: April 21, 2026 08:02 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും കാ​ർ​ഷി​ക വി​പ​ണ​നം കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​നു​മാ​യി ല​ക്ഷ്യ​മി​ട്ട് 'കൃ​ഷി വൈ​ഭ​വ് 2026' കാ​ർ​ഷി​ക മേ​ള​യ്ക്ക് ത​ല​സ്ഥാ​ന​ത്ത് തു​ട​ക്ക​മാ​കു​ന്നു.

സെ​ന്‍റ​ർ ഫോ​ർ ഇ​ന്നൊ​വേ​ഷ​ൻ ഇ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ആ​ക്ഷ​ന്‍റെ (സി​സ്സ) നേ​തൃ​ത്വ​ത്തി​ൽ മേ​യ് 15 മു​ത​ൽ 19 വ​രെ പു​ത്ത​രി​ക്ക​ണ്ടം ഇ.​കെ. നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‌

ഇ​ട​നി​ല​ക്കാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ഉ​ൽ​പാ​ദ​ക​ർ​ക്ക് നേ​രി​ട്ട് വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ (എ​ഫ്.​പി.​ഒ) നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​മേ​ള​യി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്. ദേ​ശീ​യ ഡ​യ​റി ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ർ​ഡ്, ന​ബാ​ർ​ഡ്, എ​ൻ.​സി.​ഡി.​സി, എ​സ്.​എ​ഫ്.​എ.​സി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.

വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും

വെ​റു​മൊ​രു കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം എ​ന്ന​തി​ലു​പ​രി ക​ർ​ഷ​ക​ർ, കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ക സം​ഘ​ങ്ങ​ൾ, ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ, കാ​ർ​ഷി​ക സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, യ​ന്ത്ര​നി​ർ​മാ​താ​ക്ക​ൾ, ക​യ​റ്റു​മ​തി​ക്കാ​ർ എ​ന്നി​വ​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഒ​രേ കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ക​യാ​ണ് കൃ​ഷി വൈ​ഭ​വി​ന്‍റെ ല​ക്ഷ്യം. ‌

മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ, ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ആ​ധു​നി​ക കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, ഡ​യ​റി ടെ​ക്നോ​ള​ജി, തൈ​ക​ൾ, വി​ത്തു​ക​ൾ, ഭൂ​പ്ര​ദേ​ശ സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച (ജി.​ഐ ടാ​ഗ്) ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും മേ​ള​യി​ലു​ണ്ടാ​കും.

ഇ​തി​ന് പു​റ​മെ സൗ​രോ​ർ​ജം ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ന​രു​പ​യോ​ഗ ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ മാ​തൃ​ക​ക​ൾ, ബാ​ങ്കിം​ഗ്-​ഇ​ൻ​ഷു​റ​ൻ​സ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും മേ​ള​യി​ൽ ല​ഭ്യ​മാ​കും.

സെ​മി​നാ​റു​ക​ളും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യും

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​രും വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​റു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

ബ്രാ​ൻ​ഡിം​ഗ്, ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ൾ, മൂ​ല്യ​വ​ർ​ധ​ന​വ്, കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യേ​ക ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ​ക്ക് പ​ര​സ്പ​രം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നും മി​ക​ച്ച കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ മാ​തൃ​ക​ക​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു​മു​ള്ള വേ​ദി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​യം ക​ല​രാ​ത്ത കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ന്യാ​യ​വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​നും മേ​ള​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Tags : krishi vaibhav 2026 trivandrum Agricultural Fair

Recent News

Corehub Up