x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശാരവം: ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 16 വാ​ർ​ഡു​ക​ളി​ൽ എ​തി​രി​ല്ലാ​തെ വി​ജ​യം


Published: December 9, 2025 07:44 PM IST | Updated: December 9, 2025 07:44 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് നടക്കാനിരിക്കുന്ന 16 വാ​ർ​ഡു​ക​ളി​ൽ എ​തി​രി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കാ​സ​ർ​ഗോ​ട്ടെ ര​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ വാ​ർ​ഡി​ലും ക​ണ്ണൂ​രി​ലെ ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അഞ്ച് വാ​ർ​ഡു​ക​ളി​ലും ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒൻപത് വാ​ർ​ഡു​ക​ളി​ലു​മാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അതേസമയം തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇന്ന് അ​വ​സാ​നി​ച്ചു. ആ​വേ​ശ നി​റ​ഞ്ഞ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ​യാ​ണ് ഒ​രു മാ​സം നീ​ണ്ട പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ത്. വൈ​കീ​ട്ട് ആ​റ് വ​രെ​യാ​യി​രു​ന്നു പ​ര​സ്യ​പ്ര​ചാ​ര​ണം.

ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ മ​ണി​ക്കൂ​റു​ക​ളാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ടു​പ്പ്. മൂ​ന്നു മു​ന്ന​ണി​ക​ളും ഒ​രേ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ കൊ​ട്ടി​ക്ക​ലാ​ശം ഗം​ഭീ​ര​മാ​യി.

Tags : Local body Election Election victory

Recent News

Corehub Up