തിരുവല്ല: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം - ഇണൈമൈ - ക്ക് നാളെ തിരുവല്ലയിൽ തിരി തെളിയും.
മാർച്ച് അഞ്ചുവരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ ഒന്പത് വേദികളിലായി വിവിധ കലാലയങ്ങളിൽനിന്നുള്ള 11000ത്തിൽ പരം വിദ്യാർഥികൾ 91 ഇനങ്ങളിലായി മാറ്റുരയ്ക്കും.
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കോളജുകളിലെ വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. തിരുവല്ല പബ്ലിക് സ്റ്റേഡിയം, മാർത്തോമ്മാ കോളജ് ഉൾപ്പെടെയാണ് പ്രധാന വേദികൾ. പബ്ലിക് സ്റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനു തുടക്കംകുറിച്ച് നാളെ മൂന്നിന് സംസ്കാരിക ഘോഷയാത്ര ആരംഭിക്കും.
Tags : Mahatma Gandhi University MG University Arts Festival inaugurated Inai Mai