കുരോപ്പട: മാങ്ങാ പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ ഇരുമ്പ് തോട്ടി മുട്ടി ഷോക്കേറ്റ് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം.സ്കൂൾ പരിസരത്തെ മാവിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം മാങ്ങാ പറിക്കുന്നതിനിടെയാണ് സംഭവം.
11 കെ.വി ലൈനിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റതായാണ് വിവരം. കോട്ടയം കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻ്റ് വി എച്ച് എസ് സ്കൂൾ പരിസരത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് സംഭവം.
കൂരോപ്പടയിലെ താമസിക്കുന്ന ബീഹാർ സ്വദേശി വഷിഷ്ഠ ഷാ യുടെ മകൻ ഉമേഷ് കുമാർ (14) ആണ് മരിച്ചത്.ഷോക്കേറ്റ ഉടനെ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
കൂരോപ്പട ഇടയ്ക്കാട്ട്കുന്ന് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഉമേഷ്.
ഉമേഷിൻ്റെ പിതാവ് വർഷങ്ങളായി കൂരോപ്പട ചെന്നാമറ്റത്തുള്ള വീടിൻ്റെ കാര്യസ്ഥനായി ജോലി ചെയ്തു വരികയാണ്.അച്ഛൻ :വസിഷ്ട് ഷാ അമ്മ :പരേതയായ രഞ്ജു ദേവി സഹോദരങ്ങൾ :വിമലേഷ് കുമാർ, രാകേഷ് കുമാർ
Tags : Mango picking mangoes electrocuted electric line Umesh Kumar death