പത്തനംതിട്ട: സംസ്ഥാനത്തെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാർ സർക്കാർ ഏറ്റെടുക്കുമോയെന്ന വിഷയത്തിൽ അന്തിമ തീരുമാനം പുതിയ സർക്കാരിന്.
12 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി ഉത്തരവിട്ടെങ്കിൽ എൽഡിഎഫ് സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ഇതു മരവിപ്പിച്ചിരുന്നു.
പദ്ധതി ഏറ്റെടുക്കുന്നതു സംബന്ധിച്ച് മന്ത്രിമാരായിരുന്ന കെ. കൃഷ്ണൻകുട്ടിയും പി. രാജീവും തമ്മിൽ അവസാന മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്നും പറയുന്നുണ്ട്.