x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ; ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: March 7, 2026 09:15 AM IST | Updated: March 7, 2026 09:16 AM IST

ആ​ല​പ്പു​ഴ: ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന് അ​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ ​ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പാ​ണ് കൈ ​ക​ണ്ടെ​ത്തി​യ​ത്.

ട്രെ​യി​നി​ന്‍റെ എ​സ് അ​ഞ്ച് കോ​ച്ചി​ന​ടി​യി​ലാ​ണ് അ​റ്റ നി​ല​യി​ൽ കൈ ​ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ആ​രു​ടെ​യോ കൈ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ധ​ൻ​ബാ​ദി​ൽ നി​ന്ന് ട്രെ​യി​ൻ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.

സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് എ​സ് അ​ഞ്ച് കോ​ച്ച് മാ​ത്രം പി​ടി​ച്ചി​ട്ട​ശേ​ഷം ട്രെ​യി​ൻ യാ​ത്ര പു​റ​പ്പെ​ട്ടു. ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : dhanbad express train alappuzha

Recent News

Corehub Up