x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നും നിരവധി പേർക്ക് പാമ്പു കടിയേറ്റു


Published: April 28, 2026 03:03 AM IST | Updated: April 28, 2026 03:29 AM IST

ഉറക്കത്തിനി​​​​ടെ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു 13കാ​​​​ര​​​​ൻ ചി​​​​കി​​​​ത്സ​​​​യി​​​​ൽ

നി​​​​ല​​​​മ്പൂർ: ക​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ന്നു​​​​റ​​​​ങ്ങു​​​​ന്പോൾ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ 13 കാ​​​​ര​​​​ൻ മ​​​​ഞ്ചേ​​​​രി ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ.

നി​​​​ല​​​​മ്പൂർ രാ​​​​മം​​​​കു​​​​ത്ത് സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ ചി​​​​റ​​​​ക്കാ​​​​ട്ട് ഷി​​​​നോ​​​​ജി​​​​ന്‍റെ മ​​​​ക​​​​ൻ ആ​​​​ൽ​​​​വി​​​​നോ ഷി​​​​നോ​​​​ജി​​​​നാ​​​​ണ് ക​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ക്കു​​​​ന്പോ​​​​ൾ ത​​​​ല​​​​യണ​​​​യ്ക്ക​​​​ടി​​​​യി​​​​ൽ​​നി​​​​ന്ന് കൈ​​​​വി​​​​ര​​​​ലു​​​​ക​​​​ൾ​​​​ക്ക് പി​​​​റ​​​​കി​​​​ലാ​​​​യി പാ​​​​ന്പി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 6.45 ഓ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം. പാ​​​​ന്പ് ക​​​​ടി​​​​ച്ച പാ​​​​ടു​​​​ക​​​​ൾ ക​​​​ണ്ട​​​​തോ​​​​ടെ നി​​​​ല​​​​ന്പൂ​​​​ർ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​ക ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ ശേ​​​​ഷം മ​​​​ഞ്ചേ​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കു​​​​ട്ടി അ​​​​പ​​​​ക​​​​ട നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. പൂ​​​​ക്കോ​​​​ട്ടും​​​​പാ​​​​ടം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ എ​​​​ട്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ആ​​​​ൽ​​​​വി​​​​നോ.

എ​ട​പ്പാ​ളി​ൽ 21കാ​രി​ക്കു പാ​മ്പുക​ടി​യേ​റ്റു; യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ

എ​​​​ട​​​​പ്പാ​​​​ൾ: വീ​​​​ടി​​​​ന്‍റെ പി​​​​റ​​​​കു​​​​വ​​​​ശ​​​​ത്തെ അ​​​​ല​​​​ക്കുക​​​​ല്ലി​​​​ന് സ​​​​മീ​​​​പം യു​​​​വ​​​​തി​​​​ക്ക് പാ​​​​ന്പു​​​​ക​​​​ടി​​​​യേ​​​​റ്റു. എ​​​​ട​​​​പ്പാ​​​​ൾ പാ​​​​ട​​​​ത്ത​​​​ങ്ങാ​​​​ടി താ​​​​മ​​​​സി​​​​ക്കു​​​​ന്ന ചി​​​​റ​​​​ക്ക​​​​ൽ വീ​​​​ട്ടി​​​​ൽ ഇ​​​​സ്മാ​​​​യി​​​​ലി​​​​ന്‍റെ ഭാ​​​​ര്യ ഷ​​​​ഹ​​​​ല ത​​​​സ്നി(21)​​​​നാ​​​​ണ് പാ​​​​ന്പി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. കു​​​​ഞ്ഞി​​​​നെ എ​​​​ടു​​​​ത്ത് അ​​​​ല​​​​ക്കുക​​​​ല്ലി​​​​ന് സ​​​​മീ​​​​പ​​​​ത്തേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ യു​​​​വ​​​​തി​​​​ക്ക് പാ​​​​ന്പ്ക​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​വ​​​​രു​​​​ടെ ബ​​​​ഹ​​​​ളം കേ​​​​ട്ട് ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യ അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ളും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും ചേ​​​​ർ​​​​ന്ന് യു​​​​വ​​​​തി​​​​യെ എ​​​​ട​​​​പ്പാ​​​​ളി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും പി​​​​ന്നീ​​​​ട് കു​​​​ന്നം​​​​കു​​​​ള​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ആ​​​​ന്‍റി​​​​വെ​​​​നം ന​​​​ൽ​​​​കി​​​​യ യു​​​​വ​​​​തി ഐ​​​​സി​​​​യു​​​​വി​​​​ൽ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ക​​​​ടി​​​​ച്ച പാ​​​​ന്പ് വി​​​​ഷ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ങ്കി​​​​ലും നി​​​​ല​​​​വി​​​​ൽ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

കാ​റ​ള​ത്ത് ര​ണ്ടു​പേ​ര്‍​ക്കും വെ​ള്ളാ​ങ്ക​ല്ലൂ​രി​ല്‍ ഒ​രാ​ള്‍​ക്കും പാ​മ്പു​ക​ടി​യേ​റ്റു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കാ​​​റ​​​ള​​​ത്തും താ​​​ണി​​​ശേ​​​രി​​​യി​​​ലു​​​മാ​​​യി ര​​​ണ്ടു​​​പേ​​​ര്‍​ക്കും വെ​​​ള്ളാ​​​ങ്ക​​​ല്ലൂ​​​രി​​​ല്‍ ഒ​​​രാ​​​ള്‍​ക്കും പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു.

കാ​​​റ​​​ളം പു​​​ല്ല​​​ത്ത​​​റ സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പം വെ​​​ള്ളേ​​​പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടി​​​ല്‍ പ്ര​​​സീ​​​ദ​​​യ്ക്കാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്. വീ​​​ട്ടു​​​പ​​​റ​​​മ്പി​​​ലെ പു​​​ല്ലു പ​​​റി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ടി​​​യേ​​​റ്റ​​​ത്. ഉ​​​ട​​​ന്‍​ത​​​ന്നെ വീ​​​ട്ടു​​​കാ​​​ര്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ‌

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​ത​​​ന്നെ താ​​​ണി​​​ശേ​​​രി ക​​​നാ​​​ല്‍ ബ​​​ണ്ടി​​​നു സ​​​മീ​​​പ​​​ത്തു​​​വ​​​ച്ചാ​​​ണ് ന​​​ട​​​വ​​​ര​​​മ്പ് ചാ​​​മ​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി പി​​​ടു​​​ക്കാ​​​ട്ടു​​​പ​​​റ​​​മ്പി​​​ല്‍ സ​​​നീ​​​ഷി(31)​​​നു പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്. കി​​​ണ​​​ര്‍​നി​​​ര്‍​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ സ​​​നീ​​​ഷ് ജോ​​​ലി​​​ക്കാ​​​യി സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി താ​​​ണി​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​താ​​​ണ്. സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ഹ​​​ന​​​ത്തി​​​ല്‍ ക​​​യ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്.

വെ​​​ള്ളാ​​​ങ്ക​​​ല്ലൂ​​​രി​​​ല്‍ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന തി​​​രു​​​ന​​​ല്‍​വേ​​​ലി സ്വ​​​ദേ​​​ശി വി​​​ജ​​​യ് ശ​​​ങ്ക​​​റി(47) നും ​​​പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റു. വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍​വ​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ജ​​​ന​​​ലി​​​ലൂ​​​ടെ അ​​​ക​​​ത്തേ​​​ക്ക് ഇ​​​ഴ​​​ഞ്ഞു​​​വ​​​ന്ന പാ​​​മ്പാ​​​ണ് ക​​​ടി​​​ച്ച​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​രു​​​വ​​​രെ​​​യും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

 

K-Rail Survey

ക​ണ്ണൂ​രി​ൽ വീ​ട്ടി​ൽ​നി​ന്നും പ​ഴ​ക്ക​ട​യി​ൽനി​ന്നും മൂ​ർ​ഖ​ൻപാ​മ്പു​ക​ളെ പി​ടി​കൂ​ടി

ക​​​​ണ്ണൂ​​​​ർ: ക​​​​ണ്ണൂ​​​​രി​​​​ൽ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നും പ​​​​ഴ​​​​ക്ക​​​​ട​​​​യി​​​​ൽ നി​​​​ന്നു​​​​മാ​​​​യി ര​​​​ണ്ടു മൂ​​​​ർ​​​​ഖ​​​​ൻ പാ​​​​ന്പു​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി. കൊ​​​​യി​​​​ലി ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു സ​​​​മീ​​​​പ​​​​ത്തെ വി​​​​നാ​​​​യ​​​​ക ഹൗ​​​​സിം​​​​ഗ് കോ​​​​ള​​​​നി, താ​​​​ഴെ ചൊ​​​​വ്വ​​​​യി​​​​ലെ പ​​​​ഴ​​​​ക്ക​​​​ട എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നാ​​​​ണ് പാ​​​​ന്പു​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. വി​​​​നാ​​​​യ​​​​ക് ന​​​​ഗ​​​​ർ ഹൗ​​​​സിം​​​​ഗ് കോ​​​​ള​​​​നി​​​​യി​​​​ലെ കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്ന​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പാ​​​​ന്പി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

വീ​​​​ട്ടി​​​​ലു​​​​ള്ള​​​​വ​​​​ർ നോ​​​​ക്കിനി​​​​ൽ​​​​ക്കെ എ​​​​വി​​​​ടെനി​​​​ന്നോ മു​​​​റ്റ​​​​ത്തെ​​​​ത്തി​​​​യ പാ​​​​ന്പ് അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ൽ വ​​​​രാ​​​​ന്ത​​​​യി​​​​ലേ​​​​ക്ക് ഇ​​​​ഴ​​​​ഞ്ഞെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വീ​​​​ട്ടു​​​​കാ​​​​ർ വ​​​​രാ​​​​ന്ത​​​​യി​​​​ൽ​​​​നി​​​​ന്നും അ​​​​ക​​​​ത്തേ​​​​ക്കു​​​​ള്ള വാ​​​​തി​​​​ൽ അ​​​​ട​​​​ച്ച​​​​തി​​​​നാ​​​​ൽ അ​​​​ക​​​​ത്തേ​​​​ക്ക് ക​​​​യ​​​​റി​​​​യി​​​​ല്ല.

വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് സ്നേ​​​​ക്ക് റ​​​​സ്ക്യൂ​​​​വ​​​​ർ ര​​​​ഞ്ജി​​​​ത്ത് നാ​​​​രാ​​​​യ​​​​ണ​​​​ൻ എ​​​​ത്തി​​​​യാ​​​​ണ് പാ​​​​ന്പി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. വ​​​​രാ​​​​ന്ത​​​​യി​​​​ൽ നി​​​​ന്ന് മു​​​​ക​​​​ൾ നി​​​​ല​​​​യി​​​​ലേ​​​​ക്ക് ക​​​​യ​​​​റു​​​​ന്ന കോ​​​​ണി​​​​പ്പ​​​​ടി​​​​യു​​​​ടെ ലാ​​​​ൻ​​​​ഡിം​​​​ഗി​​​​ൽനി​​​​ന്നാ​​​​ണ് പാ​​​​ന്പി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​വി​​​​ടെ അ​​​​ല​​​​ങ്കാ​​​​രവ​​​​സ്തു​​​​വ​​​​ച്ചി​​​​രു​​​​ന്ന സ്റ്റാ​​​​ൻ​​​​ഡി​​​​നു താ​​​​ഴെ ചു​​​​രു​​​​ണ്ടു കൂ​​​​ടി കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പാ​​​​ന്പ്.

താ​​​​ഴെ ചൊ​​​​വ്വ​​​​യി​​​​ലെ പ​​​​ഴ​​​​ക്ക​​​​ട​​​​യി​​​​ലെ ഉ​​​​ൾ​​​​ഭാ​​​​ഗ​​​​ത്തു​​നി​​​​ന്നാ​​​​ണ് പാ​​​​ന്പി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ക​​​​ട​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ പി​​​​ൻ​​​​വ​​​​ശ​​​​ത്താ​​​​യി സൂ​​​​ക്ഷി​​​​ച്ച പ​​​​ഴ​​​​ക്കു​​​​ല​​​​ക​​​​ൾ എ​​​​ടു​​​​ക്കാ​​​​നാ​​​​യി പോ​​​​കു​​​​ന്പോ​​​​ൾ ചു​​​​രു​​​​ണ്ടു കി​​​​ട​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മൂ​​​​ർ​​​​ഖ​​​​ൻ. അ​​​​ല​​​​ക്ഷ്യ​​​​മാ​​​​യി ഇ​​​​ട്ട ചാ​​​​ക്കാ​​​​ണെ​​​​ന്നു ക​​​​രു​​​​തി എ​​​​ടു​​​​ക്കാ​​​​നാ​​​​യി നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ഫ​​​​ണ​​​​മു​​​​യ​​​​ർ​​​​ത്തി ചീ​​​​റ്റി. ഒ​​​​ഴി​​​​ഞ്ഞുമാ​​​​റി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ക​​​​ടി​​​​യേ​​​​ൽ​​​​ക്കാ​​​​തെ ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് മാ​​​​ർ​​​​ക്ക് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും സ്നേ​​​​ക്ക് റ​​​​സ്ക്യൂ​​​​വ​​​​റു​​​​മാ​​​​യ ജി​​​​ഷ്ണു പ​​​​ന​​​​ങ്കാ​​​​വ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി മൂ​​​​ർ​​​​ഖ​​​​നെ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പി​​​​ടി​​​​കൂ​​​​ടി​​​​യ പാ​​​​ന്പു​​​​ക​​​​ളെ പി​​​​ന്നീ​​​​ട് അ​​​​വ​​​​യു​​​​ടെ ആ​​​​വാ​​​​സവ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ തു​​​​റ​​​​ന്നു​​​​വി​​​​ട്ടു.

Tags : Many people snakesbite various parts state

Recent News

Corehub Up