x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സി​ൽ വീ​ണ​യ്ക്ക് വീ​ണ്ടും സ​മ​ൻ​സ്; ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണം


Published: June 12, 2026 11:24 AM IST | Updated: June 12, 2026 11:31 AM IST

കൊച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് വീ​ണ്ടും ഇ​ഡി സ​മ​ൻ​സ്. ഇ​ഡി​യു​ടെ കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ൽ ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

നേ​ര​ത്തേ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ൻ​സ് ന​ൽ​കി​യിരുന്നെ​ങ്കി​ലും ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​കാ​നാ​കി​ല്ലെന്നു വീ​ണ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് എ​ന്തി​നു പ​ണം ല​ഭി​ച്ചു എന്നു വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​കാ​നാ​ണ് വീ​ണ ഇ​ഡി​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. ഇ​ല്ലാ​ത്ത ചെ​ല​വു​ക​ൾ കാ​ണി​ച്ച് 132 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് സി​എം​ആ​ർ​എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നെ​ന്ന എ​സ്എ​ഫ്ഐ​ഒ ക​ണ്ടെ​ത്ത​ലി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലാ​ണ് ഇ​ഡി വീ​ണ​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ച​ത്.

ക​മ്പ​നി​യി​ൽനി​ന്നു വീ​ണ​യ്ക്ക് 2016 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 2.78 കോ​ടി രൂ​പ​യും എം​പ​വ​ർ ഇ​ന്ത്യ ക്യാ​പി​റ്റ​ലി​ൽനി​ന്ന് 50 ല​ക്ഷം വാ​യ്പ​യും ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം.

Tags : masappadi case veena vijayan ED

Recent News

Corehub Up