x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല കേ​സു​ക​ൾ കൂ​ടു​ന്നു; വ​യ​നാ​ട്ടി​ൽ ഏ​ഴ് പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു


Published: June 12, 2026 11:43 AM IST | Updated: June 12, 2026 11:43 AM IST

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു.​വ​യ​നാ​ട്ടി​ൽ ഏ​ഴ് കു​ട്ടി​ക​ൾ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കോ​ള​യാ​ടി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ വ​യ​നാ​ട്ടി​ൽ മാ​ത്രം രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​നാ​റാ​യി.

വ്യാ​ഴാ​ഴ്ച കൊ​ല്ല​ത്ത് ര​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ഷി​ഗെ​ല്ല കേ​സു​ക​ളി​ൽ ഈ ​വ​ര്‍​ഷ​ത്തേ​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. 114 പേ​ര്‍​ക്കാ​ണ് ഈ ​വ​ര്‍​ഷം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ​മ​യ​ത്ത് 54 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

നി​ല​വി​ല്‍ 502 കു​ട്ടി​ക​ളാ​ണ് കോ​ളി​യാ​ടി​യി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ 47 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു​ണ്ട്.

അ​തേ​സ​മ​യം, സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലും ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലും സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളു​മാ​യി പു​റ​ത്തു പോ​കു​ന്ന​തും പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളോ​ട് ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags : shigella cases wayanad

Recent News

Corehub Up