x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​മ്മ​റി കാ​ർ​ഡ്: അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പ​രി​ഗ​ണി​ക്കും


Published: June 10, 2026 12:30 AM IST | Updated: June 10, 2026 12:30 AM IST

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ അ​ന​ധി​കൃ​ത പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി ഇ​ന്ന് ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റെ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍​നി​ന്നു ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ പി​ന്‍​മാ​റി​യ​തി​നാ​ലാ​ണ് പു​തി​യ ബെ​ഞ്ചി​ലെ​ത്തു​ന്ന​ത്.

കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ​യാ​ണ് മെ​മ്മ​റി​കാ​ർ​ഡ് മൂ​ന്നു ത​വ​ണ അ​ന​ധി​കൃ​ത പ​രി​ശോ​ധ​ന ന​ട​ന്ന​തെ​ന്ന​തി​നാ​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Tags : Memory card Justice Kausar petition

Recent News

Corehub Up