x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന് മാ​തൃ​ദി​നം... 70 പേ​ർ​ക്ക് കൃ​പ​യാ​യ അ​മ്മ

നൊ​​​​മി​​​​നി​​​​റ്റ ജോ​​​​സ്
Published: May 10, 2026 03:00 AM IST | Updated: May 10, 2026 03:00 AM IST

കോ​​​​ട്ട​​​​യം: കൂ​​​​ടെ ക​​​​ളി​​​​ക്കാ​​​​നാ​​​​രു​​​​മി​​​​ല്ലാ​​​​തെ മു​​​​റ്റ​​​​ത്തെ ക​​​​ത്തു​​​​ന്ന വെ​​​​യി​​​​ലി​​​​ലി​​​​രു​​​​ന്ന് നി​​​​ര​​​​ങ്ങിനീ​​​​ങ്ങി ക​​​​ളി​​​​ക്കു​​​​ന്നൊ​​​​രു കു​​​​ഞ്ഞ്. എ​​​​ന്തേ കു​​​​ഞ്ഞി​​​​ങ്ങ​​​​നെ വെ​​​​യി​​​​ല​​​​ത്തി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്നു അ​​​​മ്മ​​​​യോ​​​​ട് ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍, അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സ​​​​ന്തോ​​​​ഷ​​​​ങ്ങ​​​​ളെ​​​​ല്ലാം ക​​​​ള​​​​യാ​​​​ന്‍ വ​​​​ന്ന കു​​​​ഞ്ഞാ​​​​ണെ​​​​ന്നും ഇ​​​​ത്ര​​​പോ​​​​ലും പ​​​​രി​​​​ഗ​​​​ണ​​​​ന അ​​​​ര്‍ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി.

അ​​​​തു​​​​കേ​​​​ട്ട് കൃ​​​​പ സാ​​​​മു​​​​വ​​​​ല്‍ ഞെ​​​​ട്ടി. ത​​​​ന്‍റെ ദൗ​​​​ത്യം എ​​​​ന്താ​​​​ണെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ന്‍ കൃ​​​​പ​​​​യ്ക്ക് പി​​​​ന്നെ സ​​​​മ​​​​യം വേ​​​​ണ്ടി​​​​യി​​​​രു​​​​ന്നി​​​​ല്ല. സ്‌​​​​പെ​​​​ഷ​​​​ല്‍ എ​​​​ഡ‍്യു​​​ക്കേ​​​​റ്റ​​​​ര്‍ കോ​​​​ഴ്‌​​​​സ് പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി അ​​​​വ​​​​ര്‍ക്കാ​​​​യി എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു​​​​ള്ള ആ​​​​ഗ്ര​​​​ഹ​​​​വു​​​​മാ​​​​യി അ​​​​ന്നു​​​​മു​​​​ത​​​​ല്‍ ക​​​​ങ്ങ​​​​ഴ പ​​​​ടി​​​​ഞ്ഞാ​​​​റേ​​​​തി​​​​ല്‍ കൃ​​​​പ സാ​​​​മു​​​​വ​​​​ല്‍ വീ​​​​ട്ടി​​​​ലും നാ​​​​ട്ടി​​​​ലു​​​​മൊ​​​​ക്കെ ആ​​​​ര്‍ക്കും വേ​​​​ണ്ടാ​​​​താ​​​​കു​​​​ന്ന പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ വേ​​​​ണ്ട കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​മ്മ​​​​യാ​​​​യി സ്വ​​​​യം മാ​​​​റി.

18 ​മു​​​​ത​​​​ല്‍ 60 വ​​​​യ​​​​സു​​​​വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ് കൃ​​​​പ​​​​യു​​​​ടെ കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍. 18 ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍ക്ക് സ്‌​​​​പെ​​​​ഷ​​​​ല്‍ സ്‌​​​​കൂ​​​​ളി​​​​ല്‍ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കി​​​​ല്ല. അ​​​​തി​​​​നാ​​​​ലാ​​​​ണ് ഈ ​​​​പ്രാ​​​​യ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ അ​​​​മ്മ​​​​യാ​​​​കാ​​​​ന്‍ കൃ​​​​പ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

ക​​​​ങ്ങ​​​​ഴ​​​​യി​​​​ലെ സ്വ​​​​ന്തം വീ​​​​ട്ടി​​​​ലെ ഒ​​​​രു മു​​​​റി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഹി​​​​ല്‍ വാ​​​​ലി വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​റി​​​ന്‍റെ തു​​​​ട​​​​ക്കം. ഇ​​​​ന്ന​​​​ത് ക​​​​റു​​​​ക​​​​ച്ചാ​​​​ല്‍-​​​മ​​​​ണി​​​​മ​​​​ല റൂ​​​​ട്ടി​​​​ല്‍ പ​​​​രു​​​​ത്തി​​​​മൂ​​​​ട് ന​​​​ല്ല​​​​ള​​​​പ്പാ​​​​റ​​​​യി​​​​ല്‍ ഹീ​​​​രാം ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ ട്ര​​​​സ്റ്റി​​​​നു കീ​​​​ഴി​​​​ലാ​​​​ണ് പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന​​​​ത്. 2015 ലാ​​​​ണ് ഈ ​​​​ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ര്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. മാ​​​​ന​​​​സി​​​​ക വൈ​​​​ക​​​​ല്യം, ഡൗ​​​​ണ്‍ സി​​​​ന്‍ഡ്രോം, കേ​​​​ള്‍വി​​​​ക്കു​​​​റ​​​​വ്, കാ​​​​ഴ്ച​​​​ക്കു​​​​റ​​​​വ് എന്നി​​​​ങ്ങ​​​​നെ വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ളു​​​​ള്ള കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് കൃ​​​​പ ചേ​​​​ര്‍ത്തുപി​​​​ടി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​ല​​​​ര്‍ച്ചെ നാ​​​​ലി​​​​ന് കൃ​​​​പ​​​​യു​​​​ടെ ദി​​​​വ​​​​സ​​​​മാ​​​​രം​​​​ഭി​​​​ക്കും. അ​​​​മ്മ ആ​​​​ന്‍സി​​​​ക്കൊ​​​​പ്പം വീ​​​​ട്ടി​​​​ലെ കാ​​​​ര്യ​​​​ങ്ങ​​​​ളൊ​​​​ക്കെ ചെ​​​​യ്ത​​​​​​​​ശേ​​​​ഷം രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് സ്വ​​​​ന്തം വാ​​​​ഹ​​​​ന​​​​ത്തി​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളെ സ്‌​​​​കൂ​​​​ളി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്, ഭ​​​​ക്ഷ​​​​ണ​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​ത്, അ​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം കൂ​​​​ടെ നി​​​​ല്‍ക്കു​​​​ന്ന​​​​ത് കൃ​​​​പ​​​​യാ​​​​ണ്.

എ​​​​ഴു​​​​ന്നേ​​​​റ്റ് നി​​​​ല്‍ക്കാ​​​​നാ​​​​കാ​​​​തെ വ​​​​രു​​​​ന്ന​​​​വ​​​​രെ പ​​​​തി​​​​യെ പ​​​​തി​​​​യെ സ്‌​​​​നേ​​​​ഹ​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും ചി​​​​ട്ട​​​​യാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും എ​​​​ഴു​​​​ന്നേ​​​​റ്റ് നി​​​​ല്‍ക്കാ​​​​നും പ​​​​തി​​​​യെ ന​​​​ട​​​​ക്കാ​​​​നു​​​​മൊ​​​​ക്കെ പ്രാ​​​​പ്ത​​​​രാ​​​​ക്കും. സം​​​​സാ​​​​രി​​​​ക്കാ​​​​തെ വ​​​​രു​​​​ന്ന​​​​വ​​​​ര്‍ അ​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും മ​​​​റ്റും പ​​​​തി​​​​യെ പ​​​​റ​​​​ഞ്ഞുതു​​​​ട​​​​ങ്ങും. തൊ​​​​ഴി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍കി ആ​​​​രു​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ഒ​​​​രു വ​​​​രു​​​​മാ​​​​നം ക​​​​ണ്ടെ​​​​ത്തി ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള വ​​​​ഴി ന​​​​ല്‍കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് കൃ​​​​പ.

ഇ​​​​പ്പോ​​​​ള്‍ കൃ​​​​പ​​​​യു​​​​ടെ കൂ​​​​ടെ 20 കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​വ​​ര​​ട​​ക്കം എ​​ഴു​​പ​​തി​​ല​​​​ധി​​​​കം കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ല്‍നി​​​​ന്നു പു​​​​തി​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക് കൃ​​​​പ കൈ​​​​പി​​​​ടി​​​​ച്ചു ന​​​​ട​​​​ത്തി. ലാ​​​​ഭേ​​​​ച്ഛ​​​​യി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന ഈ ​​​​സ്ഥാ​​​​പ​​​​നം കു​​​​ട്ടി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്നി​​​​ല്ല.

രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ ഉ​​​​ച്ച​​​​യ്ക്ക് 1.30 വ​​​​രെ​​​​യാ​​​​ണ് സ്‌​​​​കൂ​​​​ളി​​​ന്‍റെ പ്ര​​​​വ​​​​ര്‍ത്ത​​​​നം. ഹീ​​​​രാം ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ ട്ര​​​​സ്റ്റി​​​​ന്‍റെ ചെ​​​​യ​​​​ര്‍മാ​​​​ന്‍ ശ്രീ​​​​കു​​​​മാ​​​​ര്‍ ച​​​​ക്കാ​​​​ല, സി​​​​നി​​​​മ-സം​​​​ഗീ​​​​ത മേ​​​​ഖ​​​​ല​​​​കളില്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന ഭ​​​​ര്‍ത്താ​​​​വ് ലി​​​​ജി​​​​ന്‍ ബാം​​​​ബി​​​​നോ, ഇ​​​​വ​​​​രു​​​​ടെ മ​​​​ക​​​​ന്‍ ഒ​​​​മ്പ​​​​തു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ ഇ​​​​ഷാ​​​​ന്‍, സ​​​​ഹോ​​​​ദ​​​​രി ക​​​​രു​​​​ണ, അ​​​​മ്മ ആ​​​​ന്‍സി എ​​​​ന്നി​​​​വ​​​​രാ​​​​ണ് കൃ​​​​പ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പി​​​​ന്തു​​​​ണ.

Tags : 70 people Mother blessing

Recent News

Corehub Up