x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാരുടെ പങ്ക് വലുത്': മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: June 1, 2026 11:46 AM IST | Updated: June 1, 2026 11:57 AM IST

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അധ്യാപക-രക്ഷാകർതൃ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠനകാര്യത്തിൽ അവർക്കുള്ള താത്പര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂൾ പഠനകാലത്തെ രസകരമായ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് വി.ഡി. സതീശൻ തന്‍റെ പ്രസംഗം ആരംഭിച്ചത്.

അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടാകണം. ഓരോ കുട്ടിക്കുമുള്ള വ്യത്യസ്തമായ താത്പര്യങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്താൻ സാധിക്കണം. നിർമിത ബുദ്ധിയും പുതിയ കാലവും വിജ്ഞാന വിസ്ഫോടനത്തിന്‍റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അറിവുകൾ വേഗത്തിൽ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്. അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ പൂ​വ​ണി​യി​ക്കാ​നും സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി വ​ള​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ കു​ട്ടി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ വ​ലി​യ പു​രോ​ഗ​തി ഉ​ണ്ടാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ന്ന​തി​യി​ലെ​ത്തി. കേ​ര​ള​ത്തി​ല്‍ ലോ​കോ​ത്ത​ര സ്ഥാ​പ​ന​ങ്ങ​ളും സ​യ​ന്‍റിഫി​ക് സെ​ന്‍ററു​ക​ളും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​രോ മി​നി​റ്റി​ലും പു​തി​യ അ​റി​വു​ക​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ, കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ​വി​വി. ​രാ​ജേ​ഷ്, ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രി​യ​ദ​ര്‍​ശി​നി, പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ്, കൗ​ണ്‍​സി​ല​ര്‍ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ള്‍ സെ​ക്ര​ട്ട​റി ഡോ. ​ഷ​ര്‍​മ്മി​ള മേ​രി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ പ്ര​വേ​ശ​നോ​ത്സ​വ​മാ​ണ് ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന​ത്. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ സൈ​ബ​ര്‍ സു​ര​ക്ഷ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ആ​ദ്യ​മാ​യി സ്‌​കു​ളി​ലെ​ത്തി​യ കു​രു​ന്നു​ക​ളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്‍.​ഷം​സു​ദ്ദീ​ന്‍ ല​ഡു ന​ല്‍​കി വ​ര​വേ​റ്റു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്. 

Tags : Chief Minister VD Satheesan Mothers School Opening Academic Year

Recent News

Corehub Up