x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലെ ത​ന്‍റെ ശ​രീ​ര​ഭാ​ഷ ശ​രി​യാ​യി​ല്ല; തു​റ​ന്നു​പ​റ​ഞ്ഞ് എം.​വി.​ഗോ​വി​ന്ദ​ൻ


Published: May 20, 2026 02:58 PM IST | Updated: May 20, 2026 02:58 PM IST

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ത​ന്‍റെ ശ​രീ​ര​ഭാ​ഷ ശ​രി​യ​ല്ലെ​ന്ന് സ​മ്മ​തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. വീ​ട്ടി​ൽ നി​ന്നു പോ​ലും വി​മ​ർ​ശ​നം ഉ​ണ്ടാ​യി. ക​ണ്ണാ​ടി​യി​ൽ നോ​ക്കാ​റു​ണ്ടോ എ​ന്ന് ത​ന്നോ​ട് മ​ക​ൻ ചോ​ദി​ച്ചെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഗോ​വി​ന്ദ​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ. പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ൾ വീ​ണ്ടും ക​ണ്ടു നോ​ക്ക​ണ​മെ​ന്ന് മ​ക​ൻ പ​റ​ഞ്ഞെു.​വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലെ ത​ന്‍റെ ശ​രീ​ര​ഭാ​ഷ ശ​രി​യാ​യി​ല്ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് തി​രി​ച്ച് ചോ​ദ്യം ചോ​ദി​ക്കു​ന്ന​ത് നി​ർ​ത്തി. ഇ​നി​മു​ത​ൽ കൂ​ടു​ത​ൽ പ​ക്വ​ത​യോ​ടെ പെ​രു​മാ​റു​മെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ഭാ​ര്യ പി.​കെ ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ ഗോ​വി​ന്ദ​ന്‍ ന്യാ​യീ​ക​രി​ച്ചു. ആ​ണ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​തി​രി​ക്കാ​നാ​ണ് ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ ആ​ണ​ധി​കാ​ര​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags : mv govindan CPM

Recent News

Corehub Up