x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ചാ​ര​ണം പൊ​ടി​പൊ​ടി​ക്കു​ന്നു; മോ​ദി 29ന് ​തൃ​ശൂ​രി​ൽ


Published: March 27, 2026 02:45 PM IST | Updated: March 27, 2026 02:46 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​രേ​ന്ദ്ര​മോ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള ബി​ജെ​പി കേ​ന്ദ്ര നേ​താ​ക്ക​ൾ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്നു. 29ന് ​പ്ര​ധാ​ന​മ​ന്ത്രി പാ​ല​ക്കാ​ട്ടും തൃ​ശൂ​രി​ലും റോ​ഡ് ഷോ ​ന​ട​ത്തും.

ഏ​പ്രി​ല്‍ നാ​ലി​ന് വീ​ണ്ടു​മെ​ത്തു​ന്ന മോ​ദി പാ​ലാ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. പാ​ലാ, പൂ​ഞ്ഞാ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി, വൈ​ക്കം മ​ണ്ഡ​ല​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യാ​ണ് പാ​ലാ​യി​ല്‍ ന​ട​ക്കു​ക. അ​ന്നു ത​ന്നെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ​യും ന​ട​ക്കും.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ 31​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​ബീ​ന്‍, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ന്‍ ഗ​ഡ്ക​രി, രാ​ജ്നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.

Tags : election campaign narendra modi bjp nda

Recent News

Corehub Up