തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിരുന്ന സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ പരിഗണവച്ചാണ് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ഇനി ഗണ്മാന്മാര് കൂടെയുണ്ടാവില്ല. ഗണ്‍മാനെ പിന്‍വലിച്ചതോടെ രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കും.
ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും. മുഖ്യമന്ത്രിയായിരിക്കെ നല്കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെ മുൻ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ ഒന്നാം പ്രതിയാണ് സന്ദീപ്. കേസില്‍ മറ്റൊരു പ്രതിയായ സുരക്ഷ ഉദ്യോഗസ്ഥന് അനില്‍കുമാര്‍ പിണറായിക്കൊപ്പം ഇപ്പോഴും തുടരുന്നുണ്ട്.
Tags : security arrangement pinarayi vijayan opposition leader