x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തി ജി. ​സു​ധാ​ക​ര​ൻ; പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി മ​ട​ക്കം


Published: May 6, 2026 05:45 PM IST | Updated: May 6, 2026 05:45 PM IST

ആ​ല​പ്പു​ഴ: സി​പി​എം വി​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ‌ സ​ഹോ​ദ​ര​ൻ ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തി. പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ജി. ​സു​ധാ​ക​ര​ൻ‌ മ​ട​ങ്ങി​യ​ത്.

ചാ​രും​മൂ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം. കു​ടും​ബ​സ​മേ​ത​മെ​ത്തി​യാ​ണ് ജി. ​സു​ധാ​ക​ര​ൻ ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തി​യ​ത്. സി​റ്റിം​ഗ് എം​എ​ൽ​എ എ​ച്ച്. സ​ലാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ വി​ജ​യി​ച്ച​ത്.

75,184 വേ​ട്ടു​ക​ളാ​ണ് ജി. ​സു​ധാ​ക​ര​ന് മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത്. 27,935 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍റെ വി​ജ​യം. 2021ൽ 11,125 ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ര​ട്ടി​യി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ജി.​സു​ധാ​ക​ര​ൻ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​ത്.

Tags : g sudhakaran udf ldf cpm

Recent News

Corehub Up