x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രേമം പാലം ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍; സിജു വിത്സനൊപ്പം പി. രാജീവിന്‍റെ യുവനടത്തം

കൊച്ചി ബ്യൂറോ
Published: March 25, 2026 11:16 AM IST | Updated: March 25, 2026 11:16 AM IST

കൊച്ചി: പ്രേമം സിനിമയിലൂടെ യുവ ശ്രദ്ധ ആകര്‍ഷിച്ച പ്രേമം പാലത്തില്‍ കളമശേരി മണ്ഡലം സ്ഥാനാര്‍ഥി പി. രാജീവിന്‍റെ യുവനടത്തം. പ്രേമം സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സിജു വിത്സനും രാജീവിനൊപ്പം യുവനടത്തത്തില്‍ പങ്കുചേര്‍ന്നു. പാലത്തിന്‍റെ ടൂറിസ സാധ്യത എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നതെന്ന് പി. രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രേമം പാലം യുവാക്കളെ സ്വാധീനിച്ച ഒന്നാണ്. അതിന്‍റെ ടൂറിസ സാധ്യത എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കുന്നുണ്ട്. കളമശേരി മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ആയിരം വര്‍ഷത്തോളം പഴക്കമുള്ള സാധനങ്ങള്‍ എല്ലാം ചേര്‍ത്തൊരു ടൂറിസം സര്‍ക്യൂട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഏലൂരില്‍ വാട്ടര്‍ ടൂറിസം ഉണ്ട്, കരുമാലൂര്‍ പഞ്ചായത്തില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്‍റെ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. അതുപോലെ പുതിയ തലമുറ പലരും ഇവിടെ വന്ന് പാലത്തില്‍ സമയം ചിലവഴിക്കുന്നുണ്ട്. പാലം സഞ്ചാരത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇറിഗേഷന്‍റെ കൈയിലാണ്. അവരോടു കൂടി ചര്‍ച്ച ചെയ്താണ് പുതിയൊരു പദ്ധതി കഴിഞ്ഞ ബജറ്റില്‍ രൂപകല്‍പ്പന ചെയ്തത്.

അത് മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരു മോഡല്‍ ആയിരിക്കണം. ജെന്‍ സി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം അറിയാനായാണ് യുവനടത്തം സംഘടിപ്പിച്ചത്. ഇത് എങ്ങനെയൊക്കെ മാറ്റി തീര്‍ക്കണമെന്ന് ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും വരും. ചെറുപ്പക്കാര്‍ നമ്മുടെ ഒപ്പമാണ് എന്ന് പി. രാജീവ് പറഞ്ഞു.

തന്‍റെ രാഷ്ട്രീയത്തെ കുറിച്ച് നടന്‍ സിജു വിത്സനും സംസാരിച്ചു. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. നന്നായിട്ട് പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടികള്‍ വിജയിക്കട്ടെ എന്നാണ് പറയാനുള്ളത്. മത്സരരംഗത്തുള്ള നടന്‍മാര്‍ നല്ല പ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ അവരും വിജയിക്കട്ടെ എന്നും സിജു വിത്സന്‍ പറഞ്ഞു.

K-Rail Survey

Tags : P. Rajeev youth walk Siju Wilson Assembly Election

Recent News

Corehub Up