x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട ദു​ര​ന്തം: കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: August 2, 2026 05:07 PM IST | Updated: August 2, 2026 05:18 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: പാ​ല​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​ഞ്ചം​ഗ വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തി​ലെ ഭാ​നു​പ്രി​യ​യാ​ണ് മ​രി​ച്ച​ത്. ഭാ​നു​പ്രി​യ​ക്കൊ​പ്പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​യാ​ത്രാ നി​രോ​ധ​നം അ​റി​യാ​തെ എ​ത്തി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വീ​ണ ഇ​രു​വ​രും പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭാ​നു​പ്രി​യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Drowning Palakkuzhi waterfall Accident

Recent News

Corehub Up