x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്തോ​നേ​ഷ്യ​യി​ൽ ഫെ​റി​ക്ക് തീ​പി​ടി​ച്ച് അ​പ​ക​ടം; അ​ഞ്ച് മ​ര​ണം, 41 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

വെബ് ഡെസ്‌ക്
Published: August 2, 2026 05:19 PM IST | Updated: August 2, 2026 05:19 PM IST

ഫെറിക്ക് തീപിടിച്ചപ്പോൾ

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ഫെ​റി​ക്ക് തീ​പി​ടി​ച്ച് അ​ഞ്ച് മ​ര​ണം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് 41 പേ​രെ കാ​ണാ​താ​യ​താ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ​ക​ട​സ​മ​യം 271 യാ​ത്ര​ക്കാ​രാ​ണ് ഫെ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 225 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. തീ​പി​ടു​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കി​ഴ​ക്ക​ൻ ജാ​വ പ്ര​വി​ശ്യ​യി​ലെ സു​ര​ബാ​യ​യി​ൽ നി​ന്ന് തെ​ക്ക​ൻ സു​ല​വേ​സി​യി​ലെ മ​കാ​സ​റി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഫെ​റി​ക്ക്, മ​ദു​ര ദ്വീ​പി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് തീ​പി​ടി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്ത് ക​ട​ലി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഫെ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി നി​ര​വ​ധി ക​പ്പ​ലു​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : Ferry Indonesia Fire Accident DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up