x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​യ്‌​പേ​യി​ൽ ത​ൻ​വി​യു​ടെ തേ​രോ​ട്ടം; കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് പ​തി​നേ​ഴു​കാ​രി

സ്പോർട്സ് ഡെസ്ക്
Published: August 2, 2026 02:33 PM IST | Updated: August 2, 2026 02:38 PM IST

ത​ൻ​വി ശ​ർ​മ്മ

താ​യ്‌​പേ​യ്: താ​യ്‌​പേ​യ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യ്ക്ക് കി​രീ​ടം​. ഫൈ​ന​ലി​ൽ വി​യ​റ്റ്നാ​മി​ന്‍റെ ക​രു​ത്ത​യാ​യ എ​ൻ​ഗു​യെ​ൻ തു​യ് ലി​ന്നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് കൗ​മാ​ര​താ​രം ത​ൻ​വി ശ​ർ​മ്മ കി​രീ​ടം ചൂ​ടി​യ​ത്. സ്കോ​ർ: 21-16, 21-16.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം ത​ൻ​വി മി​ന്നും പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. വി​യ​റ്റ്നാം താ​ര​ത്തി​ന് കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ അ​വ​സ​രം ന​ൽ​കാ​തെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ മു​ന്നേ​റ്റം. ആ​ദ്യ ഗെ​യിം 21 -16 ന് ​സ്വ​ന്ത​മാ​ക്കി​യ ത​ൻ​വി അ​തേ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ര​ണ്ടാം ഗെ​യി​മും പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വെ​റും 36 മി​നി​റ്റി​നു​ള്ളി​ൽ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ത​ൻ​വി ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം പു​റ​ത്തെ​ടു​ത്ത മി​ക​വ് ഫൈ​ന​ലി​ലും ആ​വ​ർ​ത്തി​ച്ചു. സെ​മി ഫൈ​ന​ലി​ൽ അ​ഞ്ചാം സീ​ഡ് താ​യ്പേ​യ് താ​രം ഹു​യാം​ഗ് യു ​സെ​ന്നി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്.

ബാ​ഡ്മി​ന്‍റ​ൺ വേ​ൾ​ഡ് ടൂ​റി​ൽ ത​ൻ​വി​യു​ടെ ക​രി​യ​റി​ലെ ക​ന്നി കി​രീ​ട​മാ​ണി​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി​യാ​യ ഈ പ​തി​നേ​ഴു​കാ​രി ​2024ൽ ​ഏ​ഷ്യ​ൻ ടീം ​ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.

 

Tags : TaipeiOpen Badminton TanviSharma India BWFWorldTour

Recent News

Corehub Up