x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14 വ​യ​സു​കാ​രി​യെ 2022 മു​ത​ൽ പീ​ഡിപ്പിച്ചു; ഒടുവിൽ 52കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ


Published: May 18, 2026 06:05 AM IST | Updated: May 18, 2026 06:07 AM IST

കൊ​ല്ലം: അ​ഞ്ച​ലി​ൽ 14 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ 52കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. അ​ഞ്ച​ൽ ത​ഴ​മേ​ൽ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​രി​ച​യ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ഷാ​ഹു​ൽ ഹ​മീ​ദ് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. 2022 മു​ത​ലാ​യി​രു​ന്നു 14കാ​രി​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം.

ഒ​ടു​വി​ൽ പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് അ​ഞ്ച​ലി​ൽ നി​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ഷാ​ഹു​ൽ ഹ​മീ​ദി​നെ​തി​രെ ചു​മ​ത്തി. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Police arrest sexually assaulting harassment

Recent News

Corehub Up