x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ


Published: May 31, 2026 10:17 PM IST | Updated: May 31, 2026 10:17 PM IST

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദിച്ച രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരായ രജീവൻ, ബിനു കൃഷ്ണൻ എന്നിവരെയാണ് ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും മുൻ കൗൺസിലറുമായ രഞ്ചിത്ത് താളിക്കാവിനെ മർദിച്ചവർക്ക് എതിരെയാണ് നടപടി. രജീവൻ അടുത്ത ദിവസങ്ങളിൽ വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ഉത്തരവെത്തിയത്.

കഴിഞ്ഞ ദിവസമുണ്ടായ മർദനത്തിൽ ഇവർക്ക് എതിരെയും ഒപ്പമുണ്ടായിരുന്ന തൻസീറിനെതിരെയും ടൗൺ പോലീസ് കേസെടുത്തിരുന്നു.

Tags : Policemen beat suspended

Recent News

Corehub Up