x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ട്രോ സ്റ്റേ​ഷ​നുകൾ ഉ​ച്ച​യോ​ട് കൂ​ടി തു​റ​ക്ക​ണം; ഇ​ല്ലെ​ങ്കി​ൽ ഇ​ട​പെ​ടു​മെ​ന്ന് സു​പ്രീം​കോ​ട​തി

വെബ് ഡെസ്ക്
Published: July 23, 2026 12:42 PM IST | Updated: July 23, 2026 12:44 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ പേ​രി​ലു​ള്ള സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ അ​ട​ച്ചി​ട്ട ഡൽഹിയിലെ മെ​ട്രോ സ്റ്റേ​ഷ​നുകൾ ഉ​ച്ച​യോ​ട് കൂ​ടി തു​റ​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത്. ഇ​ല്ലെ​ങ്കി​ൽ വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

മെ​ട്രോ സ​ർ​വീ​സു​ക​ൾ ത​ട​സ്സ​പ്പെ​ട്ട​തോ​ടെ വ​ക്കീ​ല​ന്മാ​ർ​ക്കും കോ​ട​തി ജീ​വ​ന​ക്കാ​ർ​ക്കും സ​മ​യ​ത്തി​ന് എ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സു​പ്രീം കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​കാ​സ് സിം​ഗ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ പ്ര​തി​ക​ര​ണം. കോ​ട​തി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള അ​ഭി​ഭാ​ഷ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കൃ​ത്യ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സു​പ്രീം കോ​ട​തി മെ​ട്രോ സ്റ്റേ​ഷ​നി​ലൂ​ടെ പു​റ​ത്തു​ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് ബാ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ഷ​യം മെ​ട്രോ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജ​ന്ത​ർ മ​ന്ത​റി​ൽ സി​ജെ​പി സ​മ​രം ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​പ്രീം കോ​ട​തി സ്റ്റേ​ഷ​ൻ അ​ട​ക്കം 16 മെ​ട്രോ സ്റ്റേ​ഷ​നു​ക​ളാ​ണ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി മെ​ട്രോ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​ത്.

Tags : Metro Station Supreme Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up